മാനന്തവാടി: കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒക്ടോബര്‍30 മുതല്‍ നവംബര്‍ 4 വരെ നടക്കുന്ന മാനന്തവാടി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഒ ആര് കേളു എം എല്‍ എ യുടെ കൈയില്‍ നിന്നും കലോത്സവ കണ്‍വീനര്‍ എന്‍ പി മാര്ട്ടിന് ഏറ്റുവാങ്ങി. തലശ്ശേരി ചൊക്ലി സ്വദേശി കെ ഷിതിനാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ചടങ്ങില്‍ എ ഇ ഒ എസ് എ സെലിന്,പി എ ഷാജു, വി ടി സന്തോഷ്, തോമസ് കുരുവിള, വി ടി മുഹമ്മദ് ഷാഫി, പി ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: