Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംസ്‌കൃതി വിജ്ഞാനപരീക്ഷ പാപമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 08:17 am IST
in Vicharam

കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ അനുമതിയോടെ അഖിലേന്ത്യാ വ്യാപകമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതി എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് കേരളത്തിലുടനീളം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ വിദ്യാനികേതന്‍. അരുണ്‍ എന്നറിയപ്പെടുന്ന എല്‍കെജി മുതല്‍ കിശോര്‍ എന്നറിയപ്പെടുന്ന പ്ലസ്ടുക്ലാസ്സുവരെയുള്ള കുട്ടികള്‍ പഠിക്കുന്ന 500-ഓളം വിദ്യാലയങ്ങള്‍ ഭാരതീയ വിദ്യാനികേതനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളഘടകമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാനികേതന്‍ ആരംഭിച്ചത് 1979-ല്‍ ആണ്. ഇപ്പോള്‍ അഞ്ഞൂറോളം വിദ്യാലയങ്ങളിലായി ഒരുലക്ഷത്തിലേറെ കുട്ടികള്‍ പഠിച്ചുവരികയാണ്.

ഭാരതീയ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അനുയോജ്യമായ വിദ്യാഭ്യാസരീതിയാണ് വിദ്യാഭാരതിയും അതിന്റെ കേരളഘടകമായ വിദ്യാനികേതനും സ്വീകരിച്ചിട്ടുള്ളത്.

വിദ്യാഭ്യാസത്തിലൂടെ വ്യക്തിനിര്‍മ്മാണം, വ്യക്തിയിലൂടെ സാമൂഹ്യപ്രവര്‍ത്തനം സമൂഹത്തിലൂടെ രാഷ്‌ട്രപുനര്‍നിര്‍മ്മാണം എന്നതാണ് വിദ്യാഭാരതിയുടെ പ്രഖ്യാപിതലക്ഷ്യം. അതിനുവേണ്ടി യോഗ, സംഗീതം, സംസ്‌കൃതം, ശാരീരിക്, നൈതികം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന പഞ്ചാംഗശിക്ഷണപദ്ധതി മറ്റുവിഷയങ്ങളോടൊപ്പം പഠിപ്പിക്കുകയാണ് ഭാരതീയ വിദ്യാനികേതന്‍ ചെയ്യുന്നത്. ഇതിനുവേണ്ടി അധ്യാപകരെ സജ്ജമാക്കുന്ന അധ്യാപകപരിശീലനങ്ങളും നടത്തിവരുന്നുണ്ട്.

ഇതുകൂടാതെ വേറെയും പദ്ധതികള്‍ അനൗപചാരിക വിദ്യാഭ്യാസപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാനികേതന്‍ നടത്തിവരുന്നു. അക്കൂട്ടത്തില്‍ പ്രസിദ്ധവും ശ്രദ്ധേയവുമാണ് സംസ്‌കൃതി വിജ്ഞാനപരീക്ഷ. നമ്മുടെ പാഠപുസ്തകങ്ങളിലൂടെ ലഭിക്കാത്ത വിജ്ഞാനസമ്പത്ത് കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും അധ്യാപകരിലും എല്ലാം എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.

ഓരോ വര്‍ഷവും ഡിസംബര്‍മാസത്തിലാണ് ഇതിന്റെ പരീക്ഷ നടത്താറ്. ജൂണ്‍, ജൂലായ് മാസത്തില്‍ ഇതിനുവേണ്ട കൈപ്പുസ്തകം പുറത്തിറക്കുക പതിവാണ്. പരീക്ഷാഫീസ് 50 രൂപയാണ്. പരീക്ഷയ്‌ക്ക് ചേരുന്നവര്‍ക്ക് സൗജന്യമായാണ് കൈപ്പുസ്തകം നല്‍കുന്നത്.

ഭാരതീയ ജീവിതദര്‍ശനം, നമ്മുടെ സാംസ്‌കാരിക പാരമ്പര്യം, വസുധൈവകുടുംബകം, ഇതിഹാസവും ചരിത്രവും, ഭാരതീയ ശാസ്ത്രപാരമ്പര്യം, ഭാരതത്തിന്റെ വീരസന്താനങ്ങള്‍, വേദഗണിതം, പൊതുവിജ്ഞാനം എന്നിവ ആധാരമാക്കിയാണ് കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.

ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടിക്കുമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയവരും ചില വര്‍ഗ്ഗീയ സംഘടനകളും വിജ്ഞാനപരീക്ഷയെപറ്റിയും തെറ്റായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചില പത്രമാധ്യമങ്ങളും ചാനലുകാരും ഇവരോടൊപ്പമുണ്ട്. ഈ പുസ്തകങ്ങളാണ് വിദ്യാനികേതന്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെന്നും ഇപ്പോള്‍ അത് മറ്റുസ്‌കൂളുകളിലും പ്രചരിപ്പിക്കുന്നുവെന്നുമാണ് പ്രധാനപരാതി. ഇതു വാസ്തവവിരുദ്ധവും ദുരുപദിഷ്ടവുമാണ്.

വിദ്യാനികേതന്‍ സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. ഏതെങ്കിലും ഒരു വിദ്യാലയത്തില്‍ ചെന്ന് കുട്ടികളുടെ പുസ്തകസഞ്ചി നോക്കിയാല്‍ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. പഠനാനുബന്ധപ്രവര്‍ത്തനം എന്ന നിലക്ക് വിദ്യാഭാരതി നടത്തുന്ന ഒരു പ്രവര്‍ത്തനമാണ് സംസ്‌കൃതി ജ്ഞാനപരീക്ഷ. ഇത് ക്ലാസ്സുമുറിയില്‍ പഠിപ്പിക്കപ്പെടുന്ന പുസ്തകമല്ല. അധികവായനക്കുള്ളതാണ്.

ഭാരതീയ സംസ്‌കൃതിയെക്കുറിച്ച് വളരെ ഗഹനമായി നടന്ന പഠനത്തിനുശേഷമാണ് പ്രസ്തുത പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇവര്‍ പ്രചരിപ്പിക്കുന്നതുപോലെയുള്ള ഒരു വിഡ്ഢിത്തവും ഇതിലില്ല എന്നതാണ് സത്യം. ഇതിലെഴുതപ്പെട്ട ഏതെങ്കിലും ഒരു കാര്യം വാസ്തവിരുദ്ധമാണെന്ന് തെളിയിക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ ഒരു പൊതുസംവാദത്തിന് വിദ്യാനികേതന്‍ തയ്യാറാണ്.

പുരാതന ഭാരതത്തിലെ സ്ഥലനാമങ്ങള്‍പോലും പരിചയമില്ലാത്ത ചില ചരിത്രഅധ്യാപകരും പുരാതനഭാരതത്തിലെ ശാസ്ത്രപാരമ്പര്യത്തെക്കുറിച്ചറിയാത്ത അധ്യാപകരുമടങ്ങുന്ന പുരോഗമന കലാസാഹിത്യകാരനും ചില വര്‍ഗ്ഗീയസംഘടനകളും മറ്റുമാണ് ഈ പുകിലിന് പിന്നില്‍.

വിമാനത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണല്ലോ പ്രധാനമായി പ്രതികരണമുണ്ടായത്. അതില്‍ എന്താണ് ഈ പുസ്തകത്തില്‍ എഴുതിയതെന്ന് ഒന്നു ശ്രദ്ധിക്കൂ. എട്ടാം തരത്തിലെ കുട്ടികള്‍ക്കായി രചിച്ച പുസ്തകത്തില്‍ വ്യോമയാനം എന്ന തലക്കെട്ടിലാണ് പ്രസ്തുത പരാമര്‍ശമുള്ളത്.

”രാമായണത്തിലെ പുഷ്പകവിമാനം ഒരു ഭാവനയാകാമെങ്കിലും ഭരദ്വാജമഹര്‍ഷിയുടെ വ്യോമയാനശാസ്ത്രം ഒരു യാഥാര്‍ത്ഥ്യമാണ്. യന്ത്രസര്‍വ്വസ്വം എന്ന ഗ്രന്ഥത്തിന്റെ ഭാഗമാണ് വ്യോമയാനശാസ്ത്രം എന്ന അധ്യായം. പ്രാചീനമായ ഇരുപത്തിയഞ്ച് ശാസ്ത്രഗ്രന്ഥങ്ങളുടെ പട്ടിക റഫറന്‍സായി അതില്‍ നല്‍കിയിട്ടുണ്ട്. തനിക്ക് മുമ്പു ജീവിച്ചിരുന്ന വൈമാനികശാസ്ത്രപണ്ഡിതന്മാരേയും അവരുടെ കൃതികളേയും ഭരദ്വാജന്‍ പരിചയപ്പെടുന്നുമുണ്ട്.

ഭൂമിയിലൂടേയും ആകാശത്തിലൂടെയും അനായാസം സഞ്ചരിക്കാന്‍ കഴിവുള്ള പേടകമാണ് വിമാനമെന്നാണ് വിമാനചന്ദ്രിക എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ നാരായണഋഷിയുടെ നിര്‍വചനം എന്നും കൊടുത്തിട്ടുണ്ട്. കൂടാതെ വ്യത്യസ്തതരം ആകാശപാതകളെക്കുറിച്ചും വിമാനത്തിലെ യന്ത്രസംവിധാനങ്ങളെക്കുറിച്ചും അതിലുപയോഗിക്കുന്ന ഊര്‍ജ്ജസ്‌ത്രോസ്സുകളെക്കുറിച്ചും വിമാനനിര്‍മ്മാണത്തിനുപയോഗിക്കാന്‍ പറ്റുന്ന ലോഹങ്ങളെക്കുറിച്ചുമെല്ലാം പ്രസ്തുതഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.” എന്നുപറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുകയാണ്. ബുദ്ധിയും വിവേകവുമുള്ള ഒരാളും ഇത് തെറ്റാണെന്ന് പറയില്ല. ഇതുപോലെ പല സംഘടനകളും പല പരീക്ഷകളുമായി നമ്മുടെ വിദ്യാലയങ്ങളിലെത്തുകയും പരീക്ഷ നടത്തുകയും ചെയ്യുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് സഹയാത്രികരുടെ കൂടാരമായ ശാസ്ത്രസാഹിത്യപരിഷത്ത് വര്‍ഷങ്ങളായി നടത്തിവരുന്ന വിജ്ഞാനോത്സവവും ‘ദേശാഭിമാനി’ നടത്തുന്ന അക്ഷരമുറ്റവും ‘ജമാഅത്തെ ഇസ്ലാമി’ നടത്തുന്ന മലര്‍വാടി പരീക്ഷയും കെ.എസ്.ടി.എ. നടത്തുന്ന പരീക്ഷയും അറബിക് ടീച്ചേഴ്‌സ് യൂണിയന്‍, സുന്നിസംഘടനകള്‍ തുടങ്ങിയവ നടത്തുന്ന ഒരുപാട് മത്സരങ്ങളുടെ വിവരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് സ്‌കൂളുകളിലൂടെയാണ്. കൂടാതെ വിദ്യാഭ്യാസകച്ചവടക്കാരുടെ നിയന്ത്രണത്തില്‍ നടത്തുന്ന നിരവധി പരീക്ഷകള്‍ വേറെയും! അവക്കൊന്നുമില്ലാത്ത അയിത്തം ഭാരതീയ സംസ്‌കൃതിജ്ഞാനപരീക്ഷയോട് കാണിക്കുന്നത് ഭാരതത്തോടുള്ള അനാദരവുകൊണ്ടാണ്. രാഷ്‌ട്രീയമണ്ഡലങ്ങളില്‍ മുഴങ്ങികേള്‍ക്കുന്ന ഒരു തര്‍ക്കപ്രശ്‌നവും പ്രസ്തുത ഗ്രന്ഥങ്ങളിലൊന്നുമില്ല.

പിന്നെയൊരു അപവാദം പറയുന്നത് ഗാന്ധിജിയെക്കുറിച്ച് ഒന്നുമെഴുതിയില്ല എന്നും സവര്‍ക്കര്‍, ഡോക്ടര്‍ജി, ഗുരുജി, എന്നിവരെ പരാമര്‍ശിച്ചുവെന്നുമാണ്. പാഠപുസ്തകങ്ങളില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം. രാഷ്‌ട്രപിതാവായ മഹാത്മജിയുടെ ചരിത്രം കുട്ടികള്‍ക്ക് പഠിക്കാനുണ്ട് അതുകൊണ്ടാണ് അത് ഒഴിവാക്കിയത്.

ആന്തമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ക്കിടന്ന് ഭാരതസ്വാതന്ത്ര്യത്തിനായി പൊരുതിയതിന്റെ പേരില്‍ നരകയാതന അനുഭവിച്ച സവര്‍ക്കറെ പരിചയപ്പെടുത്തിയതിന്റെ പേരിലും മറ്റു പല സംഘടനകളുടെയും നേതാക്കളെ പരിചയപ്പെടുത്തിയതിന്റെ കൂട്ടത്തില്‍ രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ സ്ഥാപകനേതാക്കളെ പരിചയപ്പെടുത്തിയതിന്റെ പേരിലുമാണ് ഈ പുകിലെങ്കിലും ഭാരതീയ വിദ്യാനികേതന് അതിനെ അവഗണിക്കാനേ പറ്റൂ. അതിന്റെ ദൗത്യനിര്‍വ്വഹണം അവഗണിക്കപ്പെട്ട ഭാരതീയ സംസ്‌കൃതിയെ തിരിച്ചുപിടിക്കുക എന്നതാണെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയുന്നുവല്ലൊ എന്ന് ആശ്വസിക്കാം.

കോഴിക്കോട് കൊയിലാണ്ടിയിലായിരുന്നു പുതിയ പുസ്തകവിവാദത്തിന്റെ പ്രഭവകേന്ദ്രം. എല്ലാറ്റിലുമെന്നപോലെ ഇവിടെയും ഇസ്‌ലാമിസ്റ്റ്-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടും!

സംസ്‌കൃതിബോധ്പരിയോജനയുടെ മത്സര പരീക്ഷയ്‌ക്ക് തയ്യാറാക്കിയ പുസ്തകങ്ങള്‍ക്ക് അവര്‍ തീകൊളുത്തി- ‘അക്ഷരപ്രേമികള്‍ക്ക്’ ആവേശമുണ്ടാക്കിയ വാര്‍ത്ത! ഭാരതത്തിന്റെ പൗരാണികചരിത്രം പഠിക്കുമ്പോള്‍ വിശ്വപ്രസിദ്ധമായ നളന്ദസര്‍വ്വകലാശാലയുടെ ഗ്രന്ഥപ്പുരയ്‌ക്ക് ഭക്ത്യാര്‍ഖില്‍ജിയുടെ കിങ്കരന്മാര്‍ തീകൊളുത്തി ആര്‍ത്തട്ടഹസിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കാം.

എനിക്ക് വായിക്കാന്‍ ഖുറാന്‍മതി എന്നായിരുന്നു അന്ന് ചക്രവര്‍ത്തി കല്‍പിച്ചത്. ചരിത്രം പുതിയകാലത്തെയും വേട്ടയാടുകയാണോ? മണ്ണിന്റെ സംസ്‌കൃതിയെ അവഗണിച്ചുള്ള വിദ്യാഭ്യാസം കേരളത്തെ എങ്ങോട്ടെക്കാണ് കൊണ്ടുപോകുന്നത്? മലയാളി തുഞ്ചനെയും കുഞ്ചനെയും വിസ്മരിക്കാന്‍ തുടങ്ങിയത് എന്നു മുതലാണ്? തനതു സംസ്‌കൃതിയെ ഒന്നാകെ കീഴ്‌മേല്‍ മറിക്കുന്ന ശക്തികളെ തിരിച്ചറിയാന്‍ ‘വിവാദം’ അനുഗ്രഹമാകട്ടെ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.