പൊന്‍കുന്നം: ദേശീയപാത 183-ല്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷന് മുമ്പില്‍ ഇന്നലെ പത്തുമിനിറ്റിനുള്ളില്‍ രണ്ട് വാഹനാപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ പിന്നില്‍ പിന്നാലെയെത്തിയ ടോറസ് ലോറി ഇടിച്ചായിരുന്നു ആദ്യ അപകടം. വാഴൂര്‍ പുളിമൂട്ടില്‍ പി.ഡി. മാത്യുവിന്റെ കാറിലാണ് ടോറസ് ലോറി ഇടിച്ചത്. പത്തു മിനിട്ടിനുള്ളില്‍ ഇതേ സ്ഥലത്ത് വീണ്ടും അപകടം നടന്നു. റോഡിനു കുറുകെ ഓടിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. അപകടങ്ങളില്‍ ആര്‍ക്കും പരിക്കില്ല.















