അട്ടപ്പാടി: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ റീജിണല്‍ 3യുടെ നേതൃത്വത്തില്‍ അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ പൊട്ടിക്കല്‍ മുഡുഗ ആദിവാസി ഊര് ദത്തെടുത്തു.
ഊരില്‍ അടുത്ത അഞ്ച് വര്‍ഷം കാര്‍ഷിക സുസ്ഥിര വികസനം, സ്ത്രീ ശാക്തികരണം, എല്ലാ വീട്ടിലും വെള്ളം, വൈദ്യുതി തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. പുതൂര്‍ ഗ്രാമപഞ്ചായത്ത് , കുടുംബശ്രീ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 40 കുടുംബങ്ങളാണ് ഊരിലുള്ളത്.
പരമ്പരാഗത കൃഷി, വനവിഭവ ശേഖരണം, തൊഴിലുറപ്പ് പദ്ധതി എന്നിവയാണ് പ്രധാന ഉപജീവന മാര്‍ഗ്ഗങ്ങള്‍. ഊരില്‍ നടന്ന ചടങ്ങ് ലയണ്‍സ് ജില്ലാ ഗവര്‍ണര്‍ വി.എ.തോമാച്ചന് പിഎംജെഎഫ് ഉദ്ഘാടനം ചെയ്തു. റീജിണല്‍ ചെയര്മാന് പ്രകാശ്മേനോന്‍ അധ്യക്ഷത വഹിച്ചു.
ഇ.ആര്.ദീപക്, എം.ഡി.ഇഗ്നേഷ്യസ്, ജ്യോതി അനില്‍കുമാര്‍, ഡോ.പ്രഭുദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഊരിലെ വീടുകള്‍ക്ക് പെരിന്തല്‍മണ്ണ ലയണ്‍സ് ക്ലബ്ബ് നല്കുന്ന പാചക വാതക വിതരണ പദ്ധതി ജ്യോതി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: