ാനന്തവാടി :മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗിലെ അച്ചടക്ക നടപടിയും നടപടിയുടെ സോഷ്യല്‍ മീഡിയ പ്രയോഗവും. ജില്ലാ യൂത്ത് ലീഗ് നേതൃത്വം പ്രശ്നത്തില്‍ ഇടപെടുന്നു.സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് കല്‍പ്പറ്റയില്‍ ജില്ലാ ലീഗ് ഓഫീസില്‍ അടിയന്തര യോഗം.
സംസ്ഥാന നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. സോഷ്യല്‍ മീഡിയ പ്രയോഗം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും സൂചന. അതെ സമയം സംഭവത്തില്‍ കഴമ്പില്ലന്ന് മാനന്തവാടിയിലെ യൂത്ത് ലീഗ് നേതൃത്വം.
ഇക്കഴിഞ്ഞ സെപ്തംബര്‍ 23ന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ ഏകദിന പ്രവര്‍ത്തന ഫണ്ട് സമാഹാരണത്തില്‍ വീഴ്ച വരുത്തിയതിന് നിയോജക മണ്ഡലം ഭാരവാഹികളായ മോയിന്‍ കാസിം, റഫീഖ് പാറക്കണ്ടി, ഷമീര്‍ തേറ്റമല എന്നിവര്‍ക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു അച്ചടക്ക നടപടി .എന്നാല്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ ബോധ്യപ്പെടുത്തുന്നതിനു പകരം നേതൃത്വമാകട്ടെ വാട്ട്സ് അപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കത്ത് പോസ്റ്റ് ചെയ്തത് മണ്ഡലം കമ്മറ്റിയില്‍ അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിരുന്നു.
സംസ്ഥാന കമ്മറ്റിയുടെ അച്ചടക്ക നടപടി നടപടിക്ക് വിധേയമായവരെ ബോധ്യപ്പെടുത്താതെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധ സൂചകമായി നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങള്‍ രാജിക്കൊരുങ്ങിയതാണ് പ്രശ്നത്തില്‍ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിന്റെ അടിയര ഇടപെടലിന്കാരണം.
നിയോജക മണ്ഡലം ഭാരവാഹികളെയാണ് നാളെ കല്‍പ്പറ്റയിലെ യോഗത്തിന് വിളിച്ചിരിക്കുന്നത്.സംസ്ഥാന കമ്മറ്റിയുടെ അച്ചടക്ക നടപടി നടപടിക്ക് വിധേയമായവരെ ഇതുവരെ ബോധ്യപെടുത്തിയിട്ടില്ലന്നാണ് മറുപക്ഷം ആരോപിക്കുന്നത്.
നടപടി ബോധ്യപ്പെടുത്താതെ സോഷ്യല്‍ മീഡിയ പ്രയോഗം നടത്തി അപമാനികുകയാണ് ചെയ്തതെന്ന് കാണിച്ച് മറുപക്ഷം നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതായും അറിയുന്നു. അതിനിടെ യൂത്ത് ലീഗിലെ ഇത്തരം നടപടികള്‍ തരംതാണതായിപോയി എന്ന നിഗമനത്തിലാണ് മാനന്തവാടിയിലെ ലീഗ് നേതൃത്വം.ഇത് സംബദ്ധിച്ചുള്ള അത്യപ്തി ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തെ മാനന്തവാടിയിലെ ലീഗ് നേതൃത്വം അറിയിച്ചതായും സൂചനയുണ്ട്. എന്തായാലും ഇന്ന് നടക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ മഞ്ഞ് ഉരുകുമെന്ന് കരുതാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: