ന്യൂയോര്‍ക്ക് : റോഡാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി യുഎസ്. റോഡിലൂടെ മൊബൈലും നോക്കി നടത്താല്‍ പിഴ ഈടാക്കന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 35 യു എസ് ഡോളറാണ് പിഴയായി ഈടാക്കുക.
മൊബൈല്‍ മാത്രമല്ല മറ്റേത് ഇലക്ട്രോണിക്ക് ഉപകരണം നോക്കി നടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് യുഎസില്‍ റോഡപകടങ്ങളില്‍ 5987 കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടത്.തുടര്‍ന്ന് നടപ്പിലാക്കിയ നടപടികളുടെ ഭാഗമായാണ് പുതിയ നിയമം.
റോഡ് സുരക്ഷയുടെ കാര്യത്തില്‍ കാല്‍നടയാത്രക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പിക്കും വിധമാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബില്‍ കൊണ്ടുവന്ന സിറ്റി കൗണ്‍സില്‍ അംഗം ബ്രാന്‍ഡണ്‍ ഇലഫന്റന്‍ പറഞ്ഞു.
















