കോട്ടയം: മലയാള ഭാഷയ്‌ക്കു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിലൂടെ ഭാഷയുടെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നതിന് അക്ഷരയാത്ര തുടങ്ങി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സാംസ്‌ക്കാരിക വകുപ്പ് എന്നിവ സംയുക്തമായിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്. യാതയുടെ ഉദ്ഘാടനം മാര്‍ ബസേലിയോസ് പബ്ലിക്ക് സ്‌കൂളില്‍ പെരുമ്പടവം ശ്രീധരന്‍ നിര്‍വ്വഹിച്ചു. മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂളിലെ മുന്‍ അദ്ധ്യാപികയായ അമ്മുക്കുട്ടി ഭാസ്‌ക്കറിന് ചടങ്ങില്‍ ഗുരുപൂജ അര്‍പ്പിച്ചു. ജില്ലയില്‍ തെരഞ്ഞെടുത്ത പത്ത് സ്‌കൂളൂകളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അക്ഷരയാത്ര നടത്തുന്നത്.















