ആര്‍പ്പൂക്കര: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനയോഗം നടത്തി. അപകടങ്ങളില്‍പ്പെട്ടും മറ്റും രോഗികളായെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിദഗ്ധ ചികിത്സയും സേവനങ്ങളും ലഭ്യമാക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് അവലോകനം നടത്തിയത്. ഈവര്‍ഷവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കുന്നതിനായി നിരവധി കര്‍മ്മപദ്ധതികളും തീരുമാനിച്ചു.
പഴയ കാര്‍ഡിയോളജി വാര്‍ഡിനോട് അനുബന്ധിച്ച് കാത്ത്‌ലാബ് അയ്യപ്പന്മാരെ കിടത്തി ചികിത്സിക്കാനുള്ള വാര്‍ഡാക്കി മാറ്റും. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന റവന്യൂവിഭാഗവും ഇതോടൊപ്പം സജ്ജമാക്കും. അത്യാഹിത വിഭാഗത്തിന് മുന്‍വശം പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് സന്നദ്ധ സേവന സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കും. വിവിധ വിഭാഗങ്ങളുടെ തലവന്മാരുമായി ആലോചിച്ച് ഡോക്ടര്‍മാരുടെ സേവനവും 24മണിക്കൂറും ഉറപ്പാക്കും. സ്‌ട്രെച്ചറുകളും മറ്റും പ്രവര്‍ത്തിപ്പിക്കുവാന്‍ കുടുംബശ്രീയില്‍ നിന്നും കൂടുതല്‍ ആളുകളെ നിയോഗിക്കും.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ആര്‍എംഒ ഡോ.പി.ആര്‍.രഞ്ജിന്‍, എആര്‍എംഒ ഡോ ജിജി, കാഷ്വാലിറ്റി സൂപ്രണ്ട് ഡോ.രാജേഷ്, സന്നദ്ധസേവാ സംഘടനകളായ സേവാഭാരതി, അയ്യപ്പസേവാസംഘം, ശ്രീനാരായണ ചാരിറ്റബിള്‍ സേവാനികേതന്‍ എന്നിവയുടെ പ്രതിനിധികളും അവലോകനയോഗത്തില്‍ പങ്കെടുത്തു.















