ന്യൂദല്‍ഹി: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരത്തിനുള്ള പിച്ചില്‍ കൃത്രിമം കാട്ടിയതിന് ക്യൂറേറ്റർ പാണ്ടുരംഗ് സാല്‍ഗാവോന്‍കറിനെ ബിസിസിഐ സസ്പെൻഡു ചെയ്തു.
പുറത്തുനിന്നുള്ളവരെ കയറ്റി ക്യൂറേറ്റര്‍ പിച്ചിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പാണ്ടുരംഗിനെതിരെ അന്വേഷണം തുടങ്ങിയത്. വാതുവയ്‌പ്പുകാരുടെ ഇടനിലക്കാരൻ എന്ന നിലയിൽ മാധ്യമപ്രവർത്തകൻ സമീപിച്ചപ്പോഴാണ് ബിസിസിഐയുടെ ക്യൂറേറ്റർ വിവരങ്ങൾ നൽകിയത്.
മത്സരത്തിന്റെ തലേന്നാണ് വാതുവയ്‌പ്പുകാരുടെ ഇടനിലക്കാരൻ എന്ന നിലയിൽ മാധ്യമപ്രവർത്തകൻ ക്യൂറേറ്ററെ സമീപിച്ചത്. മത്സരത്തിന് മുൻപ് വാതുവയ്‌ക്കാൻ പിച്ചിന്റെ സ്വഭാവം മാധ്യമപ്രവർത്തകൻ ആരാഞ്ഞപ്പോൾ വിവരങ്ങളെല്ലാം ക്യൂറേറ്റർ നൽകുകയായിരുന്നു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു.
















