Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിനിമയില്‍ കൈയൊപ്പിട്ട കലാകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 12:44 am IST
inVicharam

മലയാള സിനിമയെ പ്രേക്ഷകന് ഏറെ പ്രിയപ്പെട്ടതാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കലാകാരനാണ് ഐ.വി.ശശി. സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ തീയറ്ററിനുള്ളില്‍ ആരവങ്ങളുയര്‍ന്നിരുന്നതും അദ്ദേഹത്തിനുവേണ്ടിയാണ്. പില്‍ക്കാലത്ത് സൂപ്പര്‍താരങ്ങള്‍ക്കുപോലും ലഭിക്കാത്ത സ്വീകാര്യത ആസ്വാദകരില്‍നിന്ന് ലഭിച്ച ഏകസംവിധായകനും അദ്ദേഹമാണ്.

മലയാള ചലച്ചിത്ര വ്യവസായത്തെ സമ്പന്നമായി വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കാന്‍ ഐ.വി.ശശിക്ക് കഴിഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ഐ.വി.ശശിയുടെ വീടിനു മുന്‍പില്‍, അദ്ദേഹത്തിന്റെ സമയത്തിനും സൗകര്യത്തിനും വേണ്ടി മലയാള സിനിമ കാത്തുകെട്ടിക്കിടന്നിരുന്നു. ഒരുദിവസം ഒന്നിലധികം സിനിമകള്‍ സംവിധാനം ചെയ്യുന്ന അപൂര്‍വ്വ സംവിധായകനായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ശശിക്കുള്ളത്. മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെതായ ചരിത്രം രേഖപ്പെടുത്തുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല.

സൂപ്പര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുന്നതിലെന്നപോലെ സൂപ്പര്‍ താരങ്ങളെ സൃഷ്ടിക്കുന്നതിലും ശശി നിര്‍ണ്ണായക പങ്കുവഹിച്ചു. മധുവും ജയനും സോമനും സുകുമാരനും വിന്‍സെന്റും ജോസും രവികുമാറും രതീഷും തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും വരെയുള്ള നടന്മാര്‍ വന്‍ താരങ്ങളായത് ഐ.വി.ശശിയുടെ ചിത്രങ്ങളിലൂടെയാണ്. കമലഹാസന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ‘ഈറ്റ’ എന്ന ചിത്രവും ശശിയുടേതായിരുന്നു. രജനീകാന്തിനെ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശശി മലയാളത്തില്‍ അവതരിപ്പിച്ചു. തന്റെ തണലില്‍ വളര്‍ന്നവരില്‍ ചിലരെങ്കിലും പിന്നീട് വേദനിപ്പിക്കുന്നതിനും കാരണമായത് ശശിതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

മലയാള സിനിമയില്‍ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചതും ഐ.വി. ശശിയായിരുന്നു. ചെറിയ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുകയും ചെറിയ ലാഭങ്ങളില്‍ സന്തോഷിക്കുകയും ചെയ്തിരുന്ന മലയാള സിനിമാ വ്യവസായത്തെ വലിയ ക്യാന്‍വാസിലേക്ക് വളര്‍ത്താന്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ക്കായി.

രാഷ്‌ട്രീയ സംഭവങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും സിനിമയ്‌ക്കു വിഷയങ്ങളാകാതിരുന്ന കാലത്താണ് അദ്ദേഹം അത്തരം ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചത്. രാഷ്‌ട്രീയവും പോലീസും പത്രപ്രവര്‍ത്തനവും എന്നുവേണ്ട കൊള്ളയും കൊള്ളിവയ്‌പ്പും വര്‍ഗ്ഗീയതയുമെല്ലാം ശശിയുടെ സിനിമയ്‌ക്കുള്ള വിഷയങ്ങളായി. അദ്ദേഹത്തിന്റെ മനസ്സും കഴിവും തിരിച്ചറിഞ്ഞാണ് തിരക്കഥാകൃത്തുകളായ എംടിയും ടി.ദാമോദരനും എഴുതിയിരുന്നത്. ചോക്ലേറ്റ് മുഖമുള്ള നായകനില്‍ നിന്ന് മീശപിരിക്കുന്ന പരുക്കന്‍ കഥാപാത്രങ്ങളെ നായകനാക്കി സിനിമ വിജയിപ്പിക്കാനും അദ്ദേഹത്തിനായി.

പുതുതലമുറക്കാലത്ത് ചെറിയ വിജയങ്ങളെപ്പോലും ആഘോഷമാക്കുകയും തീയറ്ററില്‍ നാലാളുകള്‍ ഒന്നിച്ചു കയറുമ്പോഴേ ബോക്‌സ്ഓഫീസ് ഹിറ്റ് എന്ന് വിളിച്ചുകൂകുകയും ചെയ്യുന്നവര്‍ ഓര്‍ക്കുന്നില്ല, ഐ.വി.ശശി സിനിമകള്‍ കാലങ്ങളോളം ഒരേ തിയറ്ററില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നത്. ആസ്വാദക ആള്‍ക്കൂട്ടത്തെ സിനിമാതീയറ്ററുകളുടെ ആരവങ്ങളാക്കിയ ഐ.വി.ശശി സിനിമകളാണ് ഈ വ്യവസായത്തെ പിടിച്ചുനിര്‍ത്തിയത്.

ഇരുപ്പംവീട് ശശിധരന്‍ എന്ന ഐ.വി.ശശി 1968ല്‍ എ.ബി.രാജിന്റെ ‘കളിയല്ല കല്ല്യാണം’ എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹക സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകലാ പഠനത്തിനു ശേഷം കോഴിക്കോട്ടെ സാഹിത്യ, സാംസ്‌കാരിക സദസ്സില്‍ നിന്നാണ് ഐ.വി.ശശിയെന്ന സിനിമാക്കാരനുണ്ടാകുന്നത്. നിലവിലുള്ള ചട്ടക്കൂടുകള്‍ക്കെതിരായാണ് എപ്പോഴും അദ്ദേഹം സഞ്ചരിച്ചത്. ഓരോ സിനിമയിലും തന്റെ കൈയൊപ്പ് ചാര്‍ത്തി.

കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കിയുള്ള വലിയ ബജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ഐ.വി.ശശി. അതദ്ദേഹത്തിന്റെ സ്വപ്‌നവുമായിരുന്നു. ആ സിനിമ ആസ്വദിക്കാനുള്ള ഭാഗ്യം പ്രേക്ഷകനുണ്ടായില്ല. എങ്കിലും സംവിധാനം ചെയ്ത നൂറ്റിയമ്പതോളം സിനിമകളിലൂടെ അദ്ദേഹം ഓര്‍ക്കപ്പെടും. സിനിമ ജീവിതമാക്കിയ തികഞ്ഞകലാകാരന് ഞങ്ങളുടെ ആദരാജ്ഞലി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.