കൊച്ചി: ക്വാര്‍ട്ട്‌സ് എഫ്‌സിയുടെ 12 വയസിന് താഴെയുള്ളവരുടെ ടീം ഇന്തോനേഷ്യയിലെ ബെക്കാസിയില്‍ അണ്ടര്‍ 12 ബിഎസ്എസ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ഈ മാസം 28-29 തിയതികളിലാണ് ടൂര്‍ണമെന്റ്.
ഗൗരി എസ് നായര്‍ ( ക്യാപ്റ്റന്‍) , നോബിള്‍, തൗഫീഖ്, അമീന്‍ഷാ, അലന്‍ ജോസഫ്, അലന്‍ തോമസ്ഷിബു, സല്‍മാന്‍, ഫിനാന്‍, അദ്വൈത്, ബിമല്‍, ഹാസിഫ്, ഹബീബ് എന്നിവര്‍ അടങ്ങുന്നതാണ് ടീം.
കൊച്ചിയിലെ നവനിര്‍മാണ്‍ സ്‌ക്കൂള്‍, മേരിമാത സ്‌ക്കൂള്‍, ഡോ.രാജുഡേവിസ്ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍, ക്രസന്റ് പബ്ലിക്ക് സ്്ക്കൂള്‍ആലുവ എന്നീ സ്‌ക്കൂളുകളില്‍ നിന്നുള്ളവരാണ് ഇവര്‍. വിമല്‍കുമാറാണ് അണ്ടര്‍ 12 ടീമിന്റെഹെഡ്‌കോച്ച്, നിയാദ് ആലങ്ങാടന്‍ ഗോള്‍കീപ്പര്‍ കോച്ചും.
















