പാലാ : സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ മണിപ്പൂര്‍ ബാലന്‍ വിസ്്മയമായി. വടക്ക് കിഴക്കിന്റെ കരുത്തുമായി എത്തിയ മുഹമ്മദ് സാഹിനൂറാണ ്‌സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ഉയരങ്ങള്‍ കീഴടക്കിയത്.കോതമംഗലം സെന്റ.ജോര്‍ജ് എച്ചഎസ്എസിനായിട്ടാണ് മുഹമ്മദ് മത്സരിച്ചത്. ആറ് വര്‍ഷം മുമ്പെത്തിയ മുഹമ്മദ്് മലയാളം ഇപ്പോള്‍ ഒന്നാന്തരമായി സംസാരിക്കും.
വാശിയേറിയ മത്സരത്തില്‍ 4.10 മീറ്ററാണ് കീഴടക്കിയത്. സബ് ജൂനിയര്‍ വിഭാഗത്തിലായിരുന്നപ്പോള്‍ സ്പ്രിന്റ് ഇനങ്ങളിലായിരുന്നു ശ്രദ്ധിച്ചത്. 100,200 മീറ്റര്‍ ഇനങ്ങളില്‍ ് മെഡല്‍ ജേതവയായിരുന്നു. എന്നാല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പോള്‍ വാള്‍ട്ടിലേക്ക് മാറി.
















