Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലാത്തമിന് സെഞ്ചുറി; ഇന്ത്യക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 11:26 pm IST
inSports

മുംബൈ: ഇരുനൂറാം മത്സരത്തില്‍ നായകന്‍ വിരാട് കോഹ്‌ലി സെഞ്ചുറി കുറിച്ചിട്ടും ഇന്ത്യക്ക് വിജയം എത്തിപ്പിടിക്കാനായില്ല. ലാത്തമിന്റെ സെഞ്ചുറിയില്‍ തിരിച്ചടിച്ച ന്യൂസിലന്‍ഡ് ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-0 ന് മുന്നിലെത്തി.

ഇരുനൂറാം മത്സരത്തിനിറങ്ങിയ കോഹ്‌ലി അടിച്ചെടുത്ത 121 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റിന് 280 റണ്‍സ് കുറിച്ചു. മറുപടി പറഞ്ഞ ന്യൂസിലന്‍ഡ് 49 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

ലാത്തം 102 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 103 റണ്‍സ്് നേടി. നാലാം വിക്കറ്റില്‍ ടെയ്‌ലറുമൊത്ത് 200 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് ലാത്തം പുറത്തായത്. തുടര്‍ന്നെത്തിയ നിക്കോള്‍സ് ബൗണ്ടറിയടിച്ച് ന്യൂസിലന്‍ഡിന് വിജയം സമ്മാനിച്ചു. ടെയ്‌ലര്‍ 100 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയ കോഹ് ലി 125 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറും പൊക്കി 121 റണ്‍സ് സ്വന്തംപേരില്‍ കുറിച്ചു. കോഹ്‌ലിയുടെ 31-ാം സെഞ്ചുറിയാണിത്.

ദിനേശ് കാര്‍ത്തിക്ക് (37), എം.എസ്.ധോണി (25), ഭുവനേശ്വര്‍ കുമാര്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്‌ക്കും ശിഖര്‍ ധവാനും ന്യൂസിലന്‍ഡിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ധവാനെ ബൗള്‍ട്ട് മടക്കി. ഒമ്പത് റണ്‍സാണ് സമ്പാദ്യം. ധവാന് പിറകെ രോഹിത് ശര്‍മയും വീണു.ബൗള്‍ട്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്.

കേദാര്‍ ജാദവിനും പിടിച്ചുനില്‍ക്കാനായില്ല. സാന്ററിന്റെ പന്തില്‍ സാന്റര്‍ തന്നെ ക്യാച്ചെടുത്ത് ജാദവിന് മടക്കി.

ദിനേശ് കാര്‍ത്തിക്കും കോഹ്‌ലിയും ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നത്. നാലാം വിക്കറ്റില്‍ ഇവര്‍ 73 റണ്‍സ് അടിച്ചെടുത്തു. 37 റണ്‍സെടുത്ത കാര്‍ത്തിക്കിനെ സൗത്തി മുന്റോയുടെ കൈകളിലെത്തിച്ചു.

പിന്നീടെത്തിയ ധോണി 42 പന്തില്‍ 25 റണ്‍സ് നേടി.ബൗള്‍ട്ടിന്റെ പന്തില്‍ ഗുപ്ടിലിന് പിടികൊടുത്തു.

വാലറ്റനിരക്കാരനായ ഭുവനേശ്വര്‍ കുമാര്‍ അടിച്ചുതകര്‍ത്തു.15 പന്തില്‍ രണ്ട് ഫോറും അത്രയും തന്നെ സിക്‌സറും പൊക്കി 26 റണ്‍സ് എടുത്ത് മടങ്ങി.

ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ബൗള്‍ട്ട് പത്ത് ഓവറില്‍ 35 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. സൗത്തി പത്ത് ഓവറില്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

സ്‌കോര്‍ബോര്‍ഡ്:

ഇന്ത്യ: രോഹിത് ശര്‍മ ബി ബോള്‍ട്ട് 20, ധവാന്‍ സി ലാത്തം ബി ബൗള്‍ട്ട് 9, കോഹ് ലി സി ബൗള്‍ട്ട് ബി സൗത്തി 121, ജാദവ് സി ആന്‍ഡ് ബി സാന്റര്‍ 12, കാര്‍ത്തിക് സി മുന്റോ ബി സൗത്തി 37, ധോണി സി ഗുപ്ടില്‍ ബി ബൗള്‍ട്ട് 25, എച്ച്.എച്ച് പാണ്ഡ്യ സി വില്ല്യംസണ്‍ ബി ബൗള്‍ട്ട്16, ബി കുമാര്‍ സി നിക്കോള്‍സ് ബി സൗത്തി 26, കുല്‍ദീപ് യാദവ് നോട്ടൗട്ട് 0, എക്‌സ്ട്രാസ് 14, ആകെ 50 ഓവറില്‍ എട്ട് വിക്കറ്റിന് 280.

വിക്കറ്റ് വീഴ്ച: 1-16, 2-29, 3-71,4-144, 5-201,6-238,7-270, 8-280

ബൗളിങ്ങ്: സൗത്തി: 10-0-73-3, ബൗള്‍ട്ട് 10-1-35-4, മില്‍നി 9-0-62-0, സാന്റര്‍ 10-0-41-1, ഗ്രാന്‍ഡ്‌ഹോം 4-0-27-0, മുന്റോ 7-0-38-0.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.