ഇസ്ലാമാബാദ്: ഇന്ത്യക്കാരന്റെ തിരോധാനം അന്വേഷിക്കവെ കാണാതായ പാക് മാധ്യമ പ്രവര്‍ത്തകയെ രണ്ടു വര്‍ഷത്തിനു ശേഷം സുരക്ഷാ സേന രക്ഷപ്പെടുത്തി. പാക് മാധ്യമപ്രവര്‍ത്തക സീനത്ത് ഷഹ്സാദിയെയാണ് പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ബോര്‍ഡറില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
സീനത്തിനെ ശത്രു സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് കാണാതായവരെപ്പറ്റി അന്വേഷിക്കുന്ന കമ്മീഷന്റെ ചുമതലയുള്ള ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ ആരോപിച്ചു. ബലൂചിസ്ഥാനിലെ ഗോത്ര വര്‍ഗക്കാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായതെന്ന് അദ്ദേഹം വ്യക്തമാക്കി. 2015ല്‍ ലാഹോറില്‍ നിന്നാണ് സീനത്തിനെ കാണാതാവുന്നത്.
















