കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബാലഗോകുലം മാര്‍ഗദര്‍ശിയുമായ എം. എ. കൃഷ്ണന്റെ (എം എ സാര്‍) ജീവചരിത്ര പുസ്തക പ്രകാശനവും സമാദരണവും ഇന്ന് നടക്കും. വൈകിട്ട് 4 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ‘ഓരം ചേര്‍ന്ന് നടന്ന ഒരാള്‍’ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം മഹാകവി അക്കിത്തം നിര്‍വഹിക്കും.
ജനാര്‍ദന ആത്രിയുടെ രാഗലയത്തോടെ പരിപാടികള്‍ തുടങ്ങും. 6 മണിക്ക് സമാദരണസഭയില്‍ കെ. ജി. ജയന്‍ (ജയവിജയ) പ്രാര്‍ത്ഥന ആലപിക്കും. പി ഇ ബി മേനോന്‍ അധ്യക്ഷത വഹിക്കും. പി ജി ജയകുമാര്‍ സംസാരിക്കും. ടി ജി മോഹന്‍ദാസ് പുസ്തക പരിചയം നടത്തും. ഒ. രാജഗോപാല്‍ എംഎല്‍എക്ക് പുസ്തകം നല്‍കി മഹാകവി അക്കിത്തം പ്രകാശനകര്‍മം നിര്‍വഹിക്കും.
വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തിത്വങ്ങളായ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, എസ്. സേതുമാധവന്‍, യു. കെ. കുമാരന്‍, കുമ്മനം രാജശേഖരന്‍, പി. പി മുകുന്ദന്‍, മേജര്‍ രവി, എസ്. രമേശന്‍ നായര്‍, പി. നാരായണക്കുറുപ്പ്, ഡോ. ജെ. പ്രമീളാദേവി, പി. കെ. സുകുമാരന്‍, കെ. പി. ബാബുരാജ് എന്നിവര്‍ ആശംസകള്‍ നേരും. എ. ടി. സന്തോഷ്‌കുമാര്‍ നന്ദി പറയും. എം. എ. കൃഷ്ണന്റെ ബഹുമുഖ വ്യക്തിത്വവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ അനാവരണവും അടങ്ങുന്ന ജീവചരിത്രം രചിച്ചിരിക്കുന്നത് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മനോജ് മനയില്‍ ആണ്. ബുദ്ധ ബുക്‌സ് ആണ് പ്രസാധകര്‍.
















