Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാലയങ്ങളെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 10:44 pm IST
in Kerala

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഹൈജാക്ക് ചെയ്യാന്‍അനുവദിക്കില്ലെന്ന് ഹൈക്കോടതി. പഠിക്കാനും പഠിപ്പിക്കാനുമായി വരുന്നവരായിരിക്കണം കലാലയങ്ങളില്‍ എത്തേണ്ടത്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനുള്ള വേദിയല്ല കലാലയങ്ങള്‍. ഹൈക്കോടതി പറഞ്ഞൂ. മാന്നാനം കെഇ കോളജില്‍ സമരത്തെ തുടര്‍ന്ന് തന്നെ ഓഫീസ് മുറിയില്‍ തടഞ്ഞുവച്ച് വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തിയെന്നും പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നുമാരോപിച്ച് കോളജ് പ്രിന്‍സിപ്പാള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കോളജില്‍ അക്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ കോടതിക്ക് ഉത്കണ്ഠയുണ്ടെന്നും ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്‌തോയെന്നു ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് പരീക്ഷക്കാലമായതിനാല്‍ കുട്ടികള്‍ സ്റ്റഡി ലീവിലാണെന്ന മറുപടിയാണ്. ഇതു തൃപ്തികരമല്ല. എന്തുകൊണ്ട് പോലീസിനെ വിദ്യാര്‍ത്ഥികളുടെ വീട്ടിലേക്ക് അയച്ച് അറസ്റ്റ് ചെയ്ത് ഉചിതമായ വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിട്ടില്ല ? കോളജിലെത്തുന്ന കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് ഇവരുടെ മാതാപിതാക്കള്‍ അറിയണം. കോളജിനു സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഫലപ്രദവും മതിയായതുമായ പോലീസ് സംരക്ഷണം കോളജിന് നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ പോലീസിനാണ് ഉത്തരവാദിത്വമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

പൊന്നാനി എംഇഎസ് കോളജിലെ സമരത്തിനെതിരെ കഴിഞ്ഞ ദിവസം നല്‍കിയ ഉത്തരവ് ഇവിടെയും ബാധകമാണെന്നു കോടതി പറഞ്ഞൂ. കോളജുകളില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന് 2002 മുതല്‍ പറയുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിനു പുറത്ത് രാഷ്‌ട്രീയമാകാം. ഹര്‍ജിക്കൊപ്പം ഹാജരാക്കിയ ഫോട്ടോയില്‍ പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തിയതെന്ന് വ്യക്തം.

മാന്നാനം കെഇ കോളജിലെ 24 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള ഹാജരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ 17 പേര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. ഇവരുടെ ഹാജര്‍ കുറവ് പരിഹരിക്കാന്‍ പ്രിന്‍സിപ്പാള്‍ സര്‍വകലാശാലയ്‌ക്ക് ശുപാര്‍ശ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് ഹര്‍ജിയില്‍ പറയുന്നു. പോലീസ് കോളേജിന് മതിയായ സംരക്ഷണം നല്‍കണമെന്ന് 2014 ല്‍ ഹൈക്കോടതി ഉത്തരവു നല്‍കിയിരുന്നു.

ഇതു നിലനില്‍ക്കെ ഈ വര്‍ഷം നാലു തവണ വിദ്യാര്‍ത്ഥി സമരത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ തടഞ്ഞുവെക്കുകയും ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. ഗാന്ധിനഗര്‍ എസ്‌ഐ, ഏറ്റുമാനൂര്‍ സിഐ, കോട്ടയം എസ്പി എന്നിവരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കോളജിലെത്തിയ പോലീസ് ധര്‍ണ അവസാനിച്ച ശേഷം സമരക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ്ജിതിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

പുതിയ വാര്‍ത്തകള്‍

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.