കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാതെ റിപ്പോര്‍ട്ടിന്റെ ഭാഗമായ നടപടിക്രമങ്ങള്‍ മാത്രം പുറത്തുവിടുന്നത് ശരിയായ നടപടിയല്ലെന്ന് കുറ്റാരോപിതന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകളില്ല. യുഡിഎഫ് ഒറ്റക്കെട്ടായി ആരോപണത്തെ നേരിടും. പോലീസ് ഉദ്യോഗസ്ഥരായ ഹേമചന്ദ്രന്‍, പത്മകുമാര്‍ എന്നിവര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞ് വിവാദം സൃഷിടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പലര്‍ക്കും ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന അക്ഷേപങ്ങള്‍ എന്താണെന്ന് അറിയില്ല. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്ന ഹിറ്റ്‌ലറുടെ നയമാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.















