പാലക്കാട്:അഭിമാനമാണ് കേരളം,ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 11ന് എബിവിപി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാറാലിയുടെ ഭാഗമായുള്ള വാഹനപ്രചരണ ജാഥ ഇന്നും നാളെയുമായി പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ പര്യടനം നടത്തും.
ദളിത് വിരുദ്ധമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് നയിക്കുന്ന വാഹനപ്രചരണ ജാഥ ഇന്നു രാവിലെ 10ന് അട്ടപ്പാടിയില്‍ നിന്നാരംഭിക്കും.മണ്ണാര്‍ക്കാട്,ശ്രീകൃഷ്ണപുരം,കോങ്ങാട്,മുണ്ടൂര്‍,അകത്തേത്തറ,മലമ്പുഴ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് അഞ്ചിന് കഞ്ചിക്കോട് സത്രപ്പടിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
നാളെ തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ നിന്നാരംഭിക്കുന്ന യാത്ര സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് നയിക്കുമെന്ന് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ദീപുനാരായണന്‍,ജില്ലാ കമ്മറ്റി അംഗം അഖില്‍ ദേവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: