കൊച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ ഇല്ലാതാക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതിന് ഒരു തെളിവ് കൂടി. തൊഴിലിനായി തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ച കാല്‍ലക്ഷം കുടുംബങ്ങളുടെ തൊഴില്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചു. നിലവിലുള്ളവര്ക്കുപോലും നല്കാന് തൊഴില്‍ ഇല്ലെന്നു പറഞ്ഞാണിത്.
തട്ടിക്കൂട്ട് പദ്ധതികള്‍ക്ക് പണം ചെലവഴിക്കാതെ ജനോപകാരപ്രദമായ, പദ്ധതികള്‍ ഏറ്റെടുക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തിന് താത്പര്യം കുറവാണ്. ഇതാണ് തൊഴില്‍ കാര്‍ഡ് വിതരണത്തിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് 32.83 ലക്ഷം കുടുംബങ്ങളാണ് തൊഴില്‍ കാര്‍ഡിന് അപേക്ഷിച്ചത്. 32.57ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍കാര്‍ഡ് നല്കി. 25,749 പേരുടെ കാര്‍ഡാണ് തടഞ്ഞുവെച്ചിട്ടുള്ളത്. ഇതുമൂലം ഇവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച കാലത്ത് 50.75 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റര്‍ചെയ്തത്. എന്നാല്‍ ഇന്ന് 21 ലക്ഷത്തോളം കുടുംബങ്ങള്‍ മാത്രമാണ് പണിയെടുക്കുന്നത്. സര്‍ക്കാറിന്റെ പിടിപ്പുകേടുമൂലം കൃത്യമായി പലര്‍ക്കും കൂലി കിട്ടുന്നില്ല. ഇതാണ് തൊഴിലാളികളുടെ എണ്ണം കുറച്ചത്. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാനം തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: