പാലക്കാട്:ടാപ് നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 1ന് അരങ്ങിലെത്തുന്ന രവി തൈക്കാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച അഞ്ചുവിളക്ക് പറയുന്ന കഥയെന്ന നാടകത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.
കാഥാകൃത്ത് ടി.കെ.ശങ്കരനാരായണന് ടാപ് നാടകവേദി രക്ഷാധികാരി പി.വിജയന് നല്‍കിയാണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്. സെക്രട്ടറി എം.എസ്.ദാസ് മാട്ടുമന്ത ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
സംവിധായകന് രവി കൈക്കാട്, ബൈജുദേവ്, ചിറ്റൂര്‍ ശിവകുമാര്‍, പി.വി.ചന്ദ്രഹാസന്‍, നന്ദകുമാര്‍, സുജിത്ത്, അമ്പിളി സതീശന് തുടങ്ങിയവര്‍ സംസാരിച്ചു.
പാലക്കാട് ടൗണ്‍ ഹാളില്‍ നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ നാടകാവതരണത്തിന്റെ ഉദ്ഘാടനം എം.ബി.രാജേഷ് എംപി നിര്‍വ്വഹിക്കും. ഷാഫി പറമ്പില്‍ എംഎല്‍എ മുഖ്യാതിഥിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: