പൊന്നാനി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തുന്നവരുടെ മനസ്സിലുയരുന്ന ചോദ്യമാണിത്. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ മണ്ഡലത്തിലാണ് വെള്ളം നിറഞ്ഞ ഈ സ്റ്റാന്‍ഡ്.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഈ സ്റ്റാന്‍ഡിലെത്തണമെങ്കില്‍ വഞ്ചി ഉപയോഗിക്കേണ്ട അവസ്ഥ.
പ്രവേശന കവാടത്തില്‍ റോഡ് തകര്‍ന്ന് വെള്ളം കെട്ടിനില്‍ക്കുന്നു. ഒരുവിധത്തില്‍ അത് കടന്ന് സ്റ്റാന്ഡിലേക്കെത്തിയാലോ അവിടെയും വെള്ളംക്കെട്ട്. ബസുകളുടെ സമയവിവരം ചോദിച്ചറിയാന്‍ സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിലേക്കെത്താന്‍ ഈ കുളം മുറിച്ചുകടക്കണം.
അശാസ്ത്രീയ നിര്‍മ്മാണമാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. വെള്ളം ഒഴുകിപ്പോകാന്‍ കൃത്യമായ ഓവുചാലുകളൊന്നും നിര്‍മ്മിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: