മരതകശ്യാമ മനോഹരവദനം
സുരുചിര മന്ദസ്മേരം
തമലാനീലം സുന്ദരകേശം
തുഷാര ധവളം വസനം
കുങ്കുമചന്ദന തിലകം ദിവ്യം
പങ്കേരുഹ ദളനയനം
സങ്കല്പ്പത്തിനതീതം ഭാവം
സങ്കടമൊഴിയും മൊഴിയും
കരുണാസാഗര ഹൃദയം ഭൂമിയി-
ലശരര് അണയും സവിധം
ഒരു നിമിഷാര്‍ദ്ധ സ്പര്ശംകൊണ്ടീ
ദുരിതം തീര്ക്കുമശേഷം
ശ്രുതിമോഹനമാം ഗീതം പാടും
ശുകതരുണീ ശാരീരം
ക്ഷിതിയും കൂടി നിശബ്ദം ധ്യാനം
ക്ഷമാസ്വരൂപിണി അമ്മ.
കിടങ്ങറ ശ്രീവത്സന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: