മാനന്തവാടി: അന്തര്‍സംസ്ഥാന വാഹനയാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തി വന്ന വയനാട്ടുകാരടക്കമുള്ള പത്തംഗ അന്തര്‍ സംസ്ഥാനസംഘത്തെ നഞ്ചന്‍കോട് പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ, അഞ്ച് കാറുകള്‍, എയര്‍ഗണ്‍, ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തു.കല്‍പ്പറ്റ സ്വദേശികളായ മനോജ് (42), സഫാന്‍ (24), ചുണ്ടേല്‍ സ്വദേശികളായ അബ്ദുള്‍ സമദ് (27), രമേഷ് സുധിന്‍ (23), വൈത്തിരി സ്വദേശികളായ അബ്ദുള്‍ സുഹൈല്‍ (24), നിയാസ് (23), മുഹമ്മദ് കൈഫ് (21), കര്‍ണ്ണാടക എച്ചഡി കോട്ടെ സ്വദേശികളായ അരുണ്‍ (26), കബീര്‍ (36), രമേഷ് (29) എന്നിവരെയാണ് നഞ്ചന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.നഞ്ചന്‍കോട് കലാലെയ്ക്ക് സമീപം കാറില്‍ കാത്തുനിന്ന് കച്ചവടക്കാരെയും വ്യവസായികളെയും കൊള്ളയടിക്കുന്ന സംഘാംഗങ്ങളാണ് പിടിക്കപ്പെട്ടവര്‍. കവര്‍ച്ച ചെയ്യേണ്ട വ്യക്തികളേയും വാഹനങ്ങളേയും കുറിച്ച് മുന്‍കൂര്‍ ധാരണയുണ്ടാക്കിയതിനുശേഷം തക്കംനോക്കി ആക്രമിക്കുകയാമ് സംഘത്തിന്റെ രീതി. കവര്‍ച്ചക്കിടയില്‍ യാത്രികരെ അപായപ്പെടുത്തിയ കേസ്സുകളും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം മാണ്ഡ്യയില്വെച്ച് പച്ചക്കറി വ്യാപാരിയില്‍ നിന്നും ആറുലക്ഷം രൂപ കവര്‍ന്നകേസിലും , നഞ്ചന്‍കോഡ് ദേവീരമനഹള്ളിയില് നിന്നും മൂന്നുലക്ഷം രൂപ കവര്‍ന്ന കേസിലും ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു. സംഘത്തില്‍ വേറെയും അംഗങ്ങളുണ്ടെന്ന് സംശയിക്കുന്നതായും അവരെക്കുറിച്ചും അന്വേഷമം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി.കര്‍ണ്ണാടകയിലേക്ക് യാത്രപോകുന്നവരെ ആക്രമിച്ച് പണം കവര്‍ച്ചനടത്തുന്ന സംഘത്തെക്കുറിച്ച് പലതവണ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും ഏവരും കര്‍ണ്ണാടക സ്വദേശികളാണ് ഇതിനുപിന്നിലെന്നുള്ള ധാരണയിലായിരുന്നു. എന്നാല്‍ എളുപ്പത്തില്‍ പണമുണ്ടാക്കുനുള്ള മാര്‍ഗ്ഗം കര്‍ണ്ണാടകക്കാര്‍ക്ക് പറഞ്ഞുകൊടുത്തത് സംഘത്തിലെ മലയാളികളാണെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: