മോസ്‌കോ : ഭീഷണികള്‍ വിലപ്പോവില്ലെന്നും,ആണവായുധനിര്‍മ്മാണം നിര്‍ത്തില്ലെന്നും ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ.യുദ്ധകാഹളം ആദ്യം മുഴക്കിയത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്.
കലഹപ്രിയനും ബുദ്ധിഭ്രമവുള്ള ട്രംപ് യുഎന്നില്‍ നടത്തിയ പ്രസ്താവനകളാണു യുദ്ധത്തിലേക്ക് അടുപ്പിക്കുന്നത്. ചര്‍ച്ചയ്‌ക്കു തങ്ങള്‍ തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതല്‍ തീരുമാനങ്ങളിലേക്കെത്താന്‍ സാധിക്കൂയെന്നും മന്ത്രി റി യോങ് ഹോ പറഞ്ഞു.
ഉത്തരകൊറിയയില്‍ സമാധാനവും,സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആണവായുധങ്ങള്‍ അനിവാര്യമാണ്.തങ്ങളുടേ വികസനവും,നിലനില്‍പ്പും ആണവായുധങ്ങളെ ആശ്രയിച്ചാണ്.യു എസിനൊപ്പം എത്തുക എന്ന ലക്ഷ്യത്തോട് തങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്.
ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറല്ലെന്നും, യുദ്ധത്തില്‍ കൂടി മാത്രമേ തങ്ങള്‍ക്ക് എന്തെങ്കിലും തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിക്കൂവെന്നും റി യോങ് ഹോ റഷ്യന്‍ വാര്‍ത്താ ഏജന്‍സി ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
















