ചണ്ഡിഗഡ് : ലക്ഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ടക്ക് ജീവപര്യന്തം തടവ്. 75 കാരനായ തുണ്ടയ്‌ക്ക് ഇരട്ട സ്‌ഫോടനക്കേസിലാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്‌ക്ക് പുറമെ 50,000 രൂപ പിഴയും കോടതിയില്‍ കെട്ടിവയ്‌ക്കണം. സോനിപത് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സുശീല്‍ കുമാര്‍ ഗാര്‍ഗാണ് ശിക്ഷ വിധിച്ചത്.
കൊലപാതക കുറ്റം, ക്രിമിനല്‍ ഗൂഡാലോചന, അപകടകരമായ സ്‌ഫോടകവസ്തു കൈവശം വയ്‌ക്കല്‍ എന്നിവയാണ് പ്രധാനമായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.കേസില്‍ 43 സാക്ഷികള്‍ ഉണ്ടായിരുന്നു.
2013 ല്‍ ഇന്തോ നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ബന്‍ബാസയില്‍ നിന്നും 2013 ആഗസ്റ്റ് 16നാണ് തുണ്ടയെ പോലീസ് പിടികൂടിയത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് തുണ്ടയുടെ മൊഴി രേഖപ്പെടുത്തിയത്. 1996ലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ക്കു പരുക്കേറ്റിരുന്നു. സിനിമാ തിയേറ്ററിലും മിഠായിക്കടയിലുമായാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇതിന് പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന നിരവധി സ്‌ഫോടനങ്ങള്‍ക്കും ഇയാള്‍ക്കു പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
















