ന്യൂദല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഭാഷാ പദ്ധതിയില്‍ ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ വിദേശഭാഷകള്‍ ഉള്‍പ്പെടില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം വ്യക്തമാക്കി.
വിദേശഭാഷ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നാലാമത്തെയോ അഞ്ചാമത്തെയോ ഭാഷയായി അത് തെരഞ്ഞെടുക്കണമെന്ന് മന്ത്രാലയം സിബിഎസ്ഇയെ അറിയിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പറയുന്ന ഭാഷകള്‍ മാത്രമെ മൂന്നാം ഭാഷാ പദ്ധതിയില്‍ ഉള്‍പ്പെടൂ.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള മൂന്നാം ഭാഷാ പദ്ധതി പ്രകാരം ഹിന്ദി സംസാരിക്കുന്ന സംസ്ഥാനത്തെ കുട്ടികള്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മറ്റൊരു ഇന്ത്യന്‍ ഭാഷ കൂടി പഠിക്കണം. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ പ്രാദേശിക ഭാഷ കൂടി പഠിക്കണം, മന്ത്രാലയം ചൂണ്ടിക്കാട്ടി.
















