ചണ്ഡീഗഡ്: ലോകത്തെ സര്‍വ്വസുഖങ്ങളും ത്യജിച്ച തനിക്ക് ,കോടതി വിധിച്ച പിഴയായ 30 ലക്ഷം നല്‍കാന്‍ ശേഷിയില്ലെന്ന് സച്ചാ ദേരാ സൗദാ മേധാവി ഗുര്‍മീതി രാം റഹീം സിങ്ങ്. സ്വത്തുക്കളെല്ലാം അധികൃതര്‍ കണ്ടുകെട്ടി അതിനാല്‍ പിഴ അടയ്‌ക്കാന്‍ വഴിയില്ല. സിങ്ങിനുവേണ്ടി ഹാജരായ അഭിഭിഷകന്‍ എസ്‌കെ ഗാര്‍ഗ് കോടതിയില്‍ പറഞ്ഞു.
മാനഭംഗക്കേസുകളില്‍ ഗുര്‍മീത് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഹര്‍ജി സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. തന്റെ കൈവശം പണമില്ലെന്ന ഗുര്‍മീതിന്റെ വാദം തള്ളിയ കോടതി പണം രണ്ടു മാസത്തിനകം പഞ്ചകുലയിലെ സിബിഐ കോടതിയില്‍ കെട്ടിവയ്‌ക്കാനും നിര്‍ദ്ദേശിച്ചു. മാനഭംഗത്തിന് ഇരയായ രണ്ടു പേര്‍ക്ക് ഈ തുക നല്‍കും.
അതിനിടെ പ്രത്യേക അന്വേഷണ സംഘം ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇവര്‍ അറസ്റ്റിലായത്. ദേര മേധാവിയെ കുറ്റക്കാരനെന്ന് കോടതി വിധിച്ച ശേഷം ഹരിയാനയില്‍ വലിയ കലാപം നടന്നിരുന്നു. ഇതിനു നേര്‍ക്ക് പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ 36 പേര്‍ മരണമടഞ്ഞിരുന്നു.
ഈ കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഹണിപ്രീതായിരുന്നു. കലാപം നടത്താന്‍ അവര്‍ ഒന്നരക്കോടിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസലാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്.
















