Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്യൂണിസ്റ്റ് ഭീകരതയോട് മാധ്യമങ്ങള്‍ക്ക് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 04:01 pm IST
inVicharam

ഭാരതീയ ജനതാപാര്‍ട്ടിയുടെ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത കേരള ജനരക്ഷായാത്രയെ കേവല രാഷ്‌ട്രീയത്തിന്റെ അളവുകോല്‍കൊണ്ട് അളക്കുന്നത് ഉചിതമായിരിക്കില്ല. ഭാരതത്തിലെ ഏറ്റവും സാക്ഷരതാ നിരക്കുള്ള, സാംസ്‌കാരിക ഔന്നത്യം പുലര്‍ത്തുന്ന, ആദ്ധ്യാത്മിക ഉണര്‍വ്വുള്ള സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. ഹിന്ദു-സിറിയന്‍ ക്രിസ്ത്യന്‍ സൗഹൃദത്തിന്റെ സവിശേഷമായ ഒരു മാതൃക കേരളത്തിലുണ്ട്. ഇവിടെ നിലനിന്നു പോന്നിരുന്ന സഹകരണവും പരസ്പരാശ്രിതത്വവും പരസ്പര ബഹുമാനവും തകര്‍ക്കുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഇടതു-വലത് സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്ലാമിസ്റ്റ്-സ്റ്റാലിനിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തിലേറുക എന്നതുമാത്രമാണവരുടെ ലക്ഷ്യം.

സിപിഐയുടെയും കോണ്‍ഗ്രസിന്റെയും എത്രയോ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ ക്രൂരതകള്‍ക്കിരയായിട്ടുണ്ട്. താല്‍ക്കാലിക രാഷ്‌ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ആ കക്ഷികള്‍ ആ കേസുകളെല്ലാം അട്ടിമറിച്ചു. ചുവന്ന ഭീകരതയ്‌ക്കെതിരെ നെഞ്ചൂക്കോടെ ശബ്ദിച്ചത് ഭാരതീയ ജനതാപാര്‍ട്ടിയും ആര്‍എസ്എസുമാണ്. ഇന്ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ അധ്യക്ഷന്‍ നയിക്കുന്ന യാത്രയ്‌ക്ക് എല്ലാ കോണുകളില്‍നിന്നും നിര്‍ലോഭമായ സഹായസഹകരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരു മികച്ച ബദലിനുവേണ്ടി കേരള ജനത കാത്തിരിക്കുകയാണ്. ഇടതു പിന്തുണയോടെ ജയിച്ച് നിയമസഭയിലെത്തിയ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേരുന്നത് നാം കണ്ടു. അദ്ദേഹവും അമിത്ഷായോടൊപ്പം നടക്കുകയാണ്. മാറ്റം ഉണ്ടാക്കുന്നത് ഇതൊക്കെ തന്നെയാണ്.

അടുത്തിടെ പ്രമുഖ പത്രാധിപന്‍മാരുടെ ട്വീറ്റുകളിലൂടെ കണ്ണോടിച്ചപ്പോള്‍ അത്ഭുതം തോന്നി. കമ്മ്യൂണിസ്റ്റ് ഭീകരര്‍ നമ്മുടെ ഇരുപത്തിയഞ്ച് ധീരസൈനികരെ ദാരുണമായി കൊലചെയ്തതിനേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കിയത് ബാബാ രാംദേവിന്റെ ആംല ജ്യൂസ് സൈനിക കാന്റീനുകളില്‍ നിരോധിച്ച വാര്‍ത്തയ്‌ക്കായിരുന്നു. ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ വിഷംതുപ്പുന്ന ഒരു മതേതര ചാനല്‍ അതേ പ്രഭാതത്തില്‍ എന്നെ വിളിച്ചു ചോദിച്ചു-മലേഗാവ് സ്‌ഫോടനകേസില്‍ സാധ്വി പ്രജ്ഞയ്‌ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താങ്കള്‍ക്കു പങ്കെടുക്കാമോ? കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഛത്തീസ്ഗഢില്‍ വിതയ്‌ക്കുന്ന വിനാശങ്ങളെക്കുറിച്ചോ വീരമൃത്യു വരിച്ച സൈനികരെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ അവര്‍ക്കു താല്‍പര്യം സംഘപരിവാറിനെ കരിവാരിത്തേയ്‌ക്കുന്ന വാര്‍ത്തകള്‍ മെനയുന്നതിലാണ്.

മാര്‍ക്‌സില്‍നിന്നും മാവോയില്‍നിന്നും ലെനിനില്‍നിന്നും ആവേശം നേടുന്ന, ഇടതുപ്രത്യയശാസ്ത്രപ്പോരാളികളായ മാവോയിസ്റ്റുകളുടെയോ നക്‌സലുകളുടെയോ ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ ഒരു ട്വീറ്റോ ഫേസ്ബുക്ക് പോസ്റ്റോ പോലും ഈ മാധ്യമ തമ്പുരാക്കന്‍മാര്‍ ഇടാറില്ല. ഇതേ പ്രത്യയശാസ്ത്രം പിന്തുടരുന്ന സഖാക്കളാണ് കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കുന്നത്. ഇതേ പ്രത്യയശാസ്ത്രത്തിന്റെ ആള്‍ക്കാരാണ് പോണ്ടിച്ചേരി കേന്ദ്രസര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറുടെ അനുമതിയോടെ എബിവിപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഡോ.അംബേദ്കര്‍ ശ്രദ്ധാഞ്ജലി പരിപാടി തടയാന്‍ ശ്രമിച്ചതും.

ഐഎസിനെപ്പോലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും അവരുടെ പോഷകസംഘടനകളും അഭിപ്രായസ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്‌ക്കും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. സൈനികരെ കൊലപ്പെടുത്തുക, പുസ്തകങ്ങള്‍ കത്തിക്കുക, എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുക, സമൂഹമാധ്യമങ്ങളിലൂടെ സൈന്യത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തുക, ഭീകരവാദികളെ സ്വാതന്ത്ര്യസമരപ്പോരാളികളായി ഉയര്‍ത്തിക്കാട്ടുക എന്നിവയ്‌ക്കെല്ലാം പിറകില്‍ കമ്മ്യൂണിസ്റ്റ് -ജിഹാദി കൂട്ടുകെട്ടാണുള്ളത്.

ഇടതുപക്ഷ തീവ്രവാദത്തെ രാഷ്‌ട്രത്തിനു നേരെയുള്ള വലിയ ഭീഷണിയായാണ് ഭാരതസര്‍ക്കാര്‍ കാണുന്നത്. ഭാരതത്തില്‍ നവജനാധിപത്യ വിപ്ലവത്തിനുള്ള ഒരുക്കത്തിലാണ് ഇടതുപക്ഷ തീവ്രവാദികള്‍ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലുള്ള ജനാധിപത്യഭരണകൂടങ്ങളെ അട്ടിമറിക്കുകയാണ് പ്രധാന ഇടതുപക്ഷ തീവ്രവാദി സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ശ്രമമെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അക്രമം, ബഹുജനങ്ങളെ അണിനിരത്തല്‍, വിവിധപോഷക സംഘടനകളിലൂടെ ആശയപ്രചാരണം എന്നിവയാണ് അവരുടെ പ്രവര്‍ത്തന രീതികള്‍.

ഇടതുപക്ഷ തീവ്രവാദത്തെക്കുറിച്ച് വിവരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെയാണ്. 2010 നും 2017 നും ഇടയില്‍ (15.05.2017 വരെ) 2457 സാധാരണക്കാരും 930 സുരക്ഷാ സൈനികരുമാണ് മാവോയിസ്റ്റുകളാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സാധാരണക്കാരില്‍ ഭൂരിഭാഗവും വനവാസികളാണ്. പോലീസിന് വിവരമെത്തിച്ചുകൊടുത്തു എന്ന കുറ്റം ചാര്‍ത്തിയാണ് മാവോയിസ്റ്റുകള്‍ ഇവരെ കൊലയ്‌ക്കിരയാക്കിയത്. ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നാണ് മാവോയിസ്റ്റുകള്‍ പറയാറുള്ളത്.

എന്നാല്‍ അതേ വിഭാഗത്തില്‍പ്പെട്ടവരാണ് മാവോയിസ്റ്റുകളുടെ പീഡനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത്. 2004 ല്‍ ആന്ധ്രാപ്രദേശിലെ പീപ്പിള്‍സ് വാര്‍, ബീഹാറിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ലയിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന സംഘടന രൂപംകൊണ്ടു. ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഇടതുപക്ഷ തീവ്രവാദത്തിനു നേതൃത്വം കൊടുക്കുന്നത് ഈ സംഘടനയാണ്. സാധാരണക്കാരെയും സുരക്ഷാ സൈനികരെയും നിര്‍ദ്ദയം കൊന്നൊടുക്കുന്നതിവരാണ്. യുഎപിഎ നിയമമനുസരിച്ചുള്ള തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട സംഘടനയാണ് ഇത്. സായുധ വിപ്ലവത്തിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്തെറിയാനാണ് ഇവരുടെ ശ്രമം. ഇന്ത്യന്‍ ഭരണഘടനയ്‌ക്കും നിര്‍ദ്ദേശക തത്വങ്ങള്‍ക്കും എതിരാണത്. അക്രമമവസാനിപ്പിച്ച് ചര്‍ച്ചയ്‌ക്ക് വരാന്‍ സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറല്ല.

ഇടതുപക്ഷ തീവ്രവാദം എന്നതിനു പകരം കമ്യൂണിസ്റ്റ് തീവ്രവാദം എന്ന പേരു നല്‍കുവാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാകുമെന്നു നമുക്ക് പ്രതീക്ഷിക്കാമോ? കേരളത്തിലെ സിപിഎം നടത്തുന്ന അക്രമങ്ങളും ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുമോ?

http://www.satp.org/satporgtp/countries/india/terroristoutfits/left wing-extremists.htm)എന്ന വെബ്‌സൈറ്റില്‍ ഇടതുപക്ഷ തീവ്രവാദത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇടതുപക്ഷ തീവ്രവാദ സംഘടനകളെ പ്രധാനമായും പീപ്പിള്‍സ് ഗറില്ല ആര്‍മി, പീപ്പിള്‍സ് വാര്‍ഗ്രൂപ്പ്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ജനശക്തി എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം.

കശ്മീരിലെയും ഛത്തീസ്ഗഢിലെയും സൈനികര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുന്ന മാധ്യമങ്ങള്‍ സാധ്വി പ്രജ്ഞയുമായി ബന്ധപ്പെട്ട കോടതി ഉത്തരവു വരുമ്പോള്‍ ഒച്ചവയ്‌ക്കുന്നു. കമ്യൂണിസ്റ്റ് തീവ്രവാദികളുടെ ക്രൂരതകളുടെ വാര്‍ത്തകളില്‍നിന്നും ജനശ്രദ്ധ തിരിക്കുവാന്‍ ഇത്തരം വാര്‍ത്തകള്‍ ഉപയോഗിക്കാന്‍ അവര്‍ക്കറിയാം. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ മാറ്റങ്ങള്‍, ഗോരക്ഷകരുടെ വാര്‍ത്തകള്‍ എന്നിവയില്‍ ചുറ്റിക്കറങ്ങിനിന്നുകൊണ്ട് ഛത്തീസ്ഗഢിലെ വാര്‍ത്തകളെ തമസ്‌കരിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം.

കമ്യൂണിസ്റ്റ് തീവ്രവാദത്തിന് മറയൊരുക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് തീവ്രവാദത്തെ ‘പ്രൈം ടൈം’ ചര്‍ച്ചാ വേദികളില്‍ എത്തിക്കാതിരിക്കാന്‍ അവര്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുമുണ്ട്.

നമ്മുടെ സൈനികര്‍ കൊല്ലപ്പെടരുതായിരുന്നു. രണ്ടായിരത്തിലധികം വരുന്ന ആ സാധാരണക്കാരും അവരവരുടെ ഗ്രാമങ്ങളില്‍ സമാധാനത്തോടുംകൂടി ജീവിക്കേണ്ടവരായിരുന്നു. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിച്ചു. വികസനം സ്വപ്നം കണ്ടു. അതുകൊണ്ടുമാത്രമാണ് ഇടതുപക്ഷ തീവ്രവാദികള്‍ അവരെ കൊലപ്പെടുത്തിയത്.

വളച്ചൊടിക്കപ്പെട്ട വാക്കുകളാല്‍ ഈ ലേഖകനെ തങ്ങളുടെ കാര്‍ട്ടൂണിനു വിഷയമാക്കിയവര്‍ ഒരിക്കലും മാവോയിസ്റ്റുകളേയൊ രക്തദാഹിയായ ഇടതു പ്രത്യയശാസ്ത്രത്തേയോ കുറിച്ച് കാര്‍ട്ടൂണ്‍ വരുന്നത് കണ്ടിട്ടില്ല. മോദിയുടെ കീഴില്‍ ഇന്ത്യ മതത്തില്‍ അന്ധമായി വിശ്വസിക്കുന്നവരുടെയും ‘പശു സംരക്ഷകരു’ടെയും രാജ്യമായി മാറുന്നെന്ന് കഥയെഴുതുന്ന തിരക്കിലാണവര്‍.

രാഷ്‌ട്രീയത്തിനപ്പുറം ഒരുപാടു മാനങ്ങളുണ്ട് അമിത് ഷായുടെ ജനരക്ഷായാത്രയ്‌ക്ക്. ഇത് ഒരു ഗാന്ധിയന്‍ മുറയാണ്. ലോകമെങ്ങും തിരസ്‌കരിക്കപ്പെട്ടതും ഇന്ത്യയിലെ ചില തുരുത്തുകളില്‍ അക്രമമഴിച്ചുവിട്ടുകൊണ്ട് നിലനില്‍ക്കുന്നതുമായ ഒരു തത്വശാസ്ത്രത്തിനെതിരെ പൊതുജന ശ്രദ്ധയുയര്‍ത്താനുള്ള ധീരമായ പരിശ്രമമാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.