Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബംഗാളിലെ ചോരവീണ മണ്ണില്‍ നിന്ന്…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 09:12 pm IST
inVicharam

 

അതിഹീനമായ കൊലപാതകത്തെ രാഷ്‌ട്രീയ കുറ്റകൃത്യങ്ങളുടെ വിഭാഗത്തില്‍പ്പെടുത്താന്‍ സാധിക്കുമോ? കുറ്റകൃത്യങ്ങളെ വേര്‍തിരിക്കുന്നത് പ്രധാനമായും അതിനു പിന്നിലെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ലോ രാഷ്‌ട്രീയ അതിക്രമങ്ങളെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്: ”രാഷ്‌ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ രാഷ്‌ട്രീയ ഉദ്ദേശ്യത്തോടുകൂടിയോ ചെയ്യുന്ന കുറ്റകൃത്യമാണത്. രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രോത്സാഹനത്തോടെ നടക്കുന്ന കുറ്റകൃത്യമാണത്. രാഷ്‌ട്രീയക്രമത്തില്‍നിന്ന് വിടുതല്‍ നേടുന്നതിനോ വിവേചനപരമായ പീഡനങ്ങളില്‍നിന്നും രക്ഷനേടുന്നതിനോ വേണ്ടി നടത്തുന്ന കുറ്റകൃത്യങ്ങളാണ് രാഷ്‌ട്രീയ അതിക്രമങ്ങള്‍.” കൊലപാതകങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ പ്രതികാരങ്ങള്‍ക്കോ വേണ്ടി നടത്തുന്നതാണ്. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായോ വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരെ ഭീതിയിലാഴ്‌ത്തി തങ്ങളുടെ അധീശത്വം നിലനിര്‍ത്താന്‍ വേണ്ടിയോ നടത്തുന്നവയാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ (1848) ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്. ”കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ കാഴ്ചപ്പാടും ലക്ഷ്യവും ഒളിച്ചുവയ്‌ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. നിലവിലുള്ള സാമൂഹ്യക്രമങ്ങളെ ബലംപ്രയോഗിച്ച് പിഴുതെറിഞ്ഞുകൊണ്ടേ തങ്ങളുടെ ലക്ഷ്യം നേടാനാകൂ എന്നവര്‍ ഉറച്ചുവിശ്വസിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവത്തിനു മുന്‍പില്‍ ഭരണവര്‍ഗ്ഗം പേടിച്ചുവിറച്ചു നില്‍ക്കണം.” കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അക്രമങ്ങളെ തങ്ങളുടെ മാര്‍ഗമായി കൊണ്ടുനടക്കുന്നവരാണ്. അക്രമപ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ തങ്ങളുടെ രാഷ്‌ട്രീയലക്ഷ്യം കൈവരിക്കാനാകൂ എന്നവര്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. പക്ഷേ മാര്‍ക്‌സിസത്തേയും സോഷ്യലിസത്തേയും ഉപേക്ഷിച്ച് നവലിബറല്‍ സാമ്പത്തികനയങ്ങളെ തങ്ങളുടെ ആദര്‍ശമായി സ്വീകരിക്കുന്നതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ‘കമ്യൂണിസ്റ്റ് പാര്‍ട്ടി’ അല്ലാതാകുന്നു.

സിപിഐ(എം) മാര്‍ക്‌സിസത്തെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുന്നു. ലജ്ജ ലവലേശമില്ലാതെ സോഷ്യലിസം എന്ന സങ്കല്‍പ്പത്തേയും അവര്‍ എന്നോ കൈവിട്ടിരിക്കുന്നു. മുതലാളിത്തത്തെ തങ്ങളുടെ ബീജമന്ത്രമായി അവര്‍ സ്വീകരിച്ചിട്ട് കാലമേറേയായി. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നുവിളിക്കപ്പെടാന്‍ സിപിഐ(എം)ന് യോഗ്യതയില്ലതന്നെ. ഇന്ന് അതൊരു ‘ബ്രാന്‍ഡ് നെയിം’ മാത്രമാണ്. തെരഞ്ഞെടുപ്പുകളില്‍ പയറ്റാനുള്ള ഒന്നുമാത്രം. പക്ഷേ എന്തൊക്കെ കൈവെടിഞ്ഞാലും അക്രമം മാത്രം അവര്‍ കൈവിട്ടിട്ടില്ല. അതുകൊണ്ടു ഇന്നവരുടെ രീതിയെ ഫാസിസത്തോടോ മാഫിയകളോടോ ഉപമിക്കുന്നതാവും ഉചിതം. മാഫിയയാണന്നു പറയുന്നവതാവും കൂടുതല്‍ ശരി.

പശ്ചിമബംഗാളില്‍ 1977 ലാണ് സിപിഐ (എം) അധികാരത്തില്‍ വരുന്നത്. അതിന് കുറെ മുന്‍പ് 1970 കളുടെ തുടക്കത്തില്‍തന്നെ കൊലപാതകത്തെ തങ്ങളുടെ രാഷ്‌ട്രീയ ആയുധമായി അവര്‍ തെരഞ്ഞെടുത്തിരുന്നു. ബര്‍ദാനിലെ കോണ്‍ഗ്രസ് നേതാക്കന്മാരായ സെന്‍ സഹോദരന്മാരെ സിപിഐ(എം) പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട സെന്‍ സഹോദരന്മാരുടെ രക്തത്തില്‍ കുഴച്ച ചോറ് അവരുടെ അമ്മയെക്കൊണ്ട് തീറ്റിക്കുന്നിടംവരെയെത്തി കമ്യൂണിസ്റ്റുകാരുടെ മൃഗീയത. അമ്മയെക്കൊണ്ട് മക്കളുടെ രക്തത്തില്‍ കുഴച്ച ചോറ് തീറ്റിക്കുക! ആ അമ്മയുടെ മാനസിക നില തെറ്റി. ഒരു ദശാബ്ദത്തിനുശേഷം മണ്‍മറയുമ്പോഴും അവര്‍ ആ ആഘാതത്തില്‍ നിന്നും മുക്തരായിരുന്നില്ല.

അതിനീചമായ ഈ കുറ്റകൃത്യം നടത്തിയവര്‍ ബിനോയ് കോനാര്‍, നിരുപംസെന്‍, മാണിക് റോയ് എന്നിവരായിരുന്നു. ബിനോയ് കോനാര്‍ ഇന്ന് പശ്ചിമബംഗാളിലെ ഏറ്റവും മുതിര്‍ന്ന സിപിഐ(എം) നേതാവാണ്. നിരുപം സെന്‍ പശ്ചിമബംഗാള്‍ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയും, പോളിറ്റ് ബ്യൂറോ അംഗവുമായി. (കോനാര്‍ 2014 ലും നിരുപം 2017 ലും അന്തരിച്ചു) മാണിക് റോയി പേരുമാറ്റി അനില്‍ ബോസ് ആയി. ലോക്‌സഭാ അംഗമാകുകയും ചെയ്തു. സെന്‍ സഹോദരന്മാരുടെ കൊലപാതകത്തില്‍ ഒരാള്‍ പോലും ഇന്നുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

1978 മുതലാണ് വ്യവസ്ഥാപിതമായ രീതിയില്‍ കൊലപാതകങ്ങള്‍ സിപിഐ(എം) ബംഗാളില്‍ ആരംഭിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ മൂലമുണ്ടാകുന്ന ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ക്കുപുറമെ കൂട്ടക്കൊലപാതകങ്ങളും സിപിഐ(എം) നടത്തി.

സുന്ദര്‍ബന്‍സിലെ മരിജാപി ദ്വീപില്‍ നടന്ന കൊലപാതകങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. ആനന്ദമാര്‍ഗികളായ സന്ന്യാസിനി-സന്ന്യാസിമാരെ കൂട്ടക്കൊലചെയ്ത സംഭവമായിരുന്നു മറ്റൊന്ന്. പതിനേഴോളം പേരെ മര്‍ദ്ദിച്ചവശരാക്കി പെട്രോളൊഴിച്ച് പൊതുജനമധ്യത്തില്‍ തീകൊളുത്തുകയായിരുന്നു. അതിനുശേഷം വാര്‍ത്തകളിലിടം പിടിച്ച സംഭവമായിരുന്നു ബന്ദാല ബലാത്സംഗവും കൊലപാതകവും. യൂനിസെഫിലെയും ഇന്ത്യാ ഗവണ്‍മെന്റിലെയും മുതിര്‍ന്ന രണ്ടു സ്ത്രീ ഓഫീസര്‍മാര്‍ ഒരു അഴിമതി വെളിച്ചത്തുകൊണ്ടുവന്നിരുന്നു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സിപിഐ(എം) നേതാക്കന്മാര്‍ ഐക്യരാഷ്‌ട്രസംഘടനയുടെ ഫണ്ട് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടതായിരുന്നു അത്. തെളിവുകള്‍ ശേഖരിച്ച് വരുന്ന വഴിയില്‍വച്ച് പാര്‍ട്ടി നേതാക്കന്മാര്‍ രണ്ട് സ്ത്രീ ഓഫീസര്‍മാരുടെയും വാഹനം തടഞ്ഞു.

രേഖകള്‍ എല്ലാം നശിപ്പിക്കാനായി വാഹനത്തിനു തീവച്ചു. സ്ത്രീകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഡ്രൈവറെ പാര്‍ട്ടി നീചമായി കൊലപ്പെടുത്തി. രണ്ടു സ്ത്രീകളെയും പാര്‍ട്ടി നേതാക്കന്മാര്‍ ബലാത്സംഗത്തിനിരയാക്കി. ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹം ഒരു തുണ്ട് തുണിപോലുമില്ലാത്ത നിലയില്‍ വയലില്‍ ഉപേക്ഷിക്കുകയും ചെയ്തു!

അന്ന് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവായിരുന്നു. പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി കൊടുത്തത് ഇത്തരം സംഭവങ്ങളെല്ലാം സ്വാഭാവികമാണെന്നായിരുന്നു. അങ്ങനെ കൊലപാതകത്തോടൊപ്പം ബലാത്സംഗത്തിനും പാര്‍ട്ടി ഔദ്യോഗിക അനുമതി കൊടുത്തു. സുജാപൂര്‍ കൂട്ടക്കൊലയായിരുന്നു അടുത്തത്. ഗവണ്‍മെന്റ് നിശ്ചയിച്ച മിനിമം കൂലി ആവശ്യപ്പെട്ട മുസ്ലിം കര്‍ഷകരെ സിപിഐ(എം) ഭൂപ്രഭുക്കന്മാര്‍ കൊലചെയ്ത സംഭവമാണത്. പതിനൊന്ന് പേരാണ് അന്ന് മൃത്യുവിനെ പുല്‍കിയത്. കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്‌പ്,മോഷണം എന്നിങ്ങനെയുള്ള മാര്‍ഗങ്ങളിലൂടെ തങ്ങളുടെ ആധിപത്യം ഓരോ പ്രദേശത്തും ഉറപ്പിക്കാന്‍ അവര്‍ ആരംഭിച്ചു. ഗാര്‍ബേട്ട, കേശ്പൂര്‍, പിംഗള, സബോങ്, ഛോട്ടോ അംഗാറിയ, കോതല്‍പൂര്‍, ഖനാകുല്‍, ഗോഘട്ട് എന്നീ പ്രദേശങ്ങളിലെല്ലാം വിനാശം വിതച്ച് പാര്‍ട്ടി മുന്നോട്ടുപോയി. ഇതിന്റെയെല്ലാം സമാപനമായിരുന്നു സിംഗൂരിലെയും നന്ദിഗ്രാമിലെയും അക്രമപരമ്പരകള്‍. അത് രണ്ട് വര്‍ഷത്തോളം നീണ്ടുനിന്നു.

സിപിഐ(എം) നടത്തിയ നരനായാട്ടിന്റെ തോതിനെക്കുറിച്ച് നമുക്കു നോക്കാം. 1997 ല്‍ നിയമസഭയില്‍ ഒരു ചോദ്യത്തിനു മറുപടിയായി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത് 1977നും 1996 നും ഇടയില്‍ 28000 ത്തോളം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്നതാണ്.

വര്‍ഷത്തില്‍ 125.7 കൊലപാതകങ്ങള്‍. ദിവസത്തില്‍ നാല് കൊലപാതകങ്ങള്‍. അതായത് പത്തൊന്‍പതു കൊല്ലവും ഓരോ ആറുമണിക്കൂറിലും ഒരാള്‍ വീതം ബംഗാളില്‍ രാഷ്‌ട്രീയ കൊലപാതകത്തിനിരയായെന്നര്‍ത്ഥം. അങ്ങനെയൊരവസ്ഥയില്‍ പ്രതിപക്ഷത്തെ ആരെങ്കിലും അവിടെ സുരക്ഷിതരായി ജീവിച്ചെന്നു കരുതാന്‍ സാധിക്കുമോ?

തൊണ്ണൂറുകളുടെ അവസാനത്തോടെ കൊലപാതകങ്ങളുടെ തോത് പിന്നെയും ഉയര്‍ന്നു. പക്ഷേ സംസ്ഥാന ഭരണകൂടത്തിന്റെ കൈയില്‍ കൃത്യമായ കണക്കുകളൊന്നുമില്ല. 2009 ലെ കണക്ക് ഇപ്രകാരമായിരുന്നു. 2284 കൊലപാതകങ്ങള്‍, 26 രാഷ്‌ട്രീയ കൊലപാതകങ്ങള്‍, 2516 ബലാത്സംഗങ്ങള്‍, 3013 മാനഭംഗം, 17571 സ്ത്രീധന പീഡനങ്ങള്‍, മാവോയിസ്റ്റുകള്‍ നേതൃത്വം കൊടുത്ത 134 കൊലകള്‍. ഈ കണക്ക് സഭയില്‍ വച്ചത് ബുദ്ധദേവ് ഭട്ടാചാര്യയായിരുന്നു.

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേവലം 26 എണ്ണമാണ് നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അത് അവിശ്വസനീയമാണ്. 1977 നും 1996 നും ഇടയില്‍ കൊലപാതകങ്ങളുടെ വാര്‍ഷിക ശരാശരി 1473 ആയിരുന്നു. ആ സംഖ്യം പൊടുന്നനെ കേവലം 26 ലേക്ക് താണു എന്നത് കണക്കിലെടുക്കാന്‍ വിഷമമാണ്.

ഉയര്‍ന്ന രാഷ്‌ട്രീയ കൊലപാതക നിരക്കിന്റെ പേരില്‍ 1997 ല്‍ ബുദ്ധദേവ് ഭട്ടാചാര്യ പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. 2009 ല്‍ അത്തരമൊരവസ്ഥ ഇല്ലാതാക്കാന്‍ ആഭ്യന്തര മന്ത്രി കണക്കില്‍ കള്ളത്തരം ചേര്‍ക്കുകയായിരുന്നു എന്നുവേണം കരുതാന്‍. വാര്‍ഷിക കൊലപാതക നിരക്ക് 2284 എന്നു കണക്കാക്കിയാല്‍ 1997 നും 2009 നും ഇടയില്‍ ഏകദേശം 27408 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ബംഗാളില്‍ നടന്നുവെന്നു അനുമാനിക്കാം. അതായത് 1977 നും 2009 നും ഇടയില്‍ 55408 രാഷ്‌ട്രീയ കൊലപാതകങ്ങള്‍! വാര്‍ഷിക ശരാശരി 1787, മാസത്തില്‍ 149, ദിവസേന 5. അഥവാ ഓരോ നാല് മണിക്കൂര്‍ 50 മിനുട്ട് പിന്നിടുമ്പോഴും പശ്ചിമബംഗാളില്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടുകൊണ്ടിരുന്നു എന്നര്‍ത്ഥം. ഓരോ മണിക്കൂറിലും ഒരു കൊലപാതകം എന്നതിനു പകരം ഓരോ നാലു മണിക്കൂര്‍ 50 മിനിട്ടിലുമേ കൊലപാതകം നടക്കുന്നുള്ളൂ എന്ന അവസ്ഥ കൈവരിച്ചതില്‍ സിപിഐ(എം)ന് അഭിമാനിക്കാം. എന്തൊരു നേട്ടം!

55408 കൊലപാതകങ്ങള്‍ നടന്നിട്ടും ഇക്കഴിഞ്ഞ 31 വര്‍ഷത്തിനിടയില്‍ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഓരോ കൊലപാതകത്തിലും ഒരു കൊലയാളിയെങ്കിലും ഉണ്ടാകുമല്ലോ. അതായത് 55000 കൊലയാളികള്‍. ഇത്രയും കുറ്റവാളികള്‍ സംസ്ഥാനത്ത് സൈ്വരവിഹാരം നടത്തുന്ന അവസ്ഥയില്‍ ഒരു ഭരണകൂടത്തിന് എങ്ങനെ ക്രമസമാധാനം പരിപാലിക്കാനാകും? അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സിപിഐ(എം) നിയന്ത്രണത്തിലുള്ള പോലീസില്‍നിന്നും മുപ്പതുവര്‍ഷമായിട്ടും ജനത്തിന് നീതി ലഭിച്ചിട്ടില്ല. പോലീസുകാര്‍ പലരും അക്രമപ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളവരാണ്. അവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ക്രിമിനല്‍ കോടതികളില്‍ കേസുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. രാഷ്‌ട്രീയ കൊലപാതകങ്ങളെക്കുറിച്ചന്വേഷിച്ച് നടപടിയെടുക്കാന്‍ ഒരു പുതിയ സംവിധാനം ആവശ്യമാണ്.

ഇന്റര്‍നാഷണല്‍ ക്രൈംസ് (ട്രിബ്യൂണല്‍) ആക്ട് 1973 ന് ബംഗ്ലാദേശ് 2009-ല്‍ ഭേദഗതിവരുത്തിയിരുന്നു. ആ നിയമം പശ്ചിമബംഗാളിലെ നിര്‍ദ്ദിഷ്ട രാഷ്‌ട്രീയ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയമത്തിനു വെളിച്ചംവീശുന്ന ഒന്നാണ്. വിചാരണയ്‌ക്കായി ഒന്നിലധികം ബഞ്ചുകള്‍, സ്വന്തമായ അന്വേഷണ ഏജന്‍സി എന്നിവ ഈ നിയമം വിഭാവനം ചെയ്യുന്നുണ്ട്. എന്‍ജിഒ കളെയും പൊതുപ്രവര്‍ത്തകരെയും അന്വേഷണവുമായി സഹകരിപ്പിക്കാനുള്ള നിര്‍ദ്ദേശവും ഇതിലുണ്ട്. നമ്മള്‍ തയ്യാറാക്കുന്ന നിയമം ഇന്ത്യന്‍ ഭരണഘടനയ്‌ക്കും ക്രിമിനല്‍ പ്രൊസീജര്‍ കോഡിനും, ഇന്ത്യന്‍ പീനല്‍ കോഡിനും അനുസൃതമാകണം. ഭരണകൂടത്തിന്റെ പിന്തുണയോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി മൂന്ന് ദശാബ്ദത്തോളം പശ്ചിമബംഗാളില്‍ നടത്തിയ നരനായാട്ടിലെ കുറ്റവാളികളെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കാന്‍ പ്രത്യേക നിയമ സംവിധാനം ഉണ്ടായേ മതിയാകൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.