റിയാദ്: മൂന്നു ദിവസം റഷ്യ സന്ദര്‍ശിക്കാന്‍ എത്തിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ സ്വര്‍ണ്ണക്കോണി കേടായി. മോസ്‌കോ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിന്റെ സ്വര്‍ണ്ണം പൊതിഞ്ഞ എസ്‌കലേറ്റര്‍( യന്ത്രക്കോണി) ആണ് തകരാറിലായത്.
അനങ്ങിത്തുടങ്ങിയ എസ്‌കലേറ്റര്‍ പെട്ടെന്ന് പാതി വഴിക്ക് നിലച്ചു. ശരിയാകുമെന്ന് കരുതി അല്പ്പം കാത്തുനിന്നെങ്കിലും ഫലമില്ലെന്നു കണ്ട് 81 കാരനായ രാജാവ് ബാക്കി നടന്നിറങ്ങി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ആയിരം പ്രതിനിധികളുമായിട്ടാണ് രാജാവ് റഷ്യയില്‍ എത്തിയത്.
















