കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ ദല്‍ഹിയിലെ എകെജി ഭവനിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച്
ന്യൂദല്‍ഹി: കേരളത്തിലെ ഇടത് ആക്രമണങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ സിപിഎം കേന്ദ്രഓഫീസിലേക്കുള്ള ബിജെപി പ്രതിഷേധ മാര്‍ച്ച് തുടരുന്നു. ദേശീയ സംഘടനാ സെക്രട്ടറി രാംലാലിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇന്നലെ എകെജി ഭവനിലേക്ക് പ്രതിഷേധവുമായെത്തി.
കേരള രക്ഷാ യാത്ര സമാപിക്കുന്ന ഒക്ടോബര്‍ 17 വരെ എല്ലാ ദിവസവും ദല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് ബിജെപി തീരുമാനം. കേന്ദ്രമന്ത്രി ഡോ. മഹേഷ് ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, ബിജെപി സൗത്തിന്ത്യന്‍ സെല്‍ പ്രഭാരി പ്രസന്നന്‍ പിള്ള, അഡ്വ. ജോജോ ജോസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ക്രൂരതകള്‍ രാജ്യം തിരിച്ചറിയുന്നതായി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. സിപിഎം ആസ്ഥാനത്തേക്ക് നാളെ നടക്കുന്ന മാര്‍ച്ചില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പത്തോളം കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ അണിചേരും.
















