Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാലം ഉറപ്പിച്ച കാവ്യസിംഹാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 09:26 pm IST
inVicharam

മഹാകവി അക്കിത്തം തന്റെ ‘പൊന്നാനി കളരി’ എന്ന ഗ്രന്ഥത്തില്‍ നാലപ്പാട്ട് നാരായണമേനോനെ വിശേഷിപ്പിക്കുന്നത് ഋഷി കവി എന്നാണ്. ആ ഋഷികവിയുടെ 130-ാം ജന്മദിനമാണിന്ന്. 1887 ഒക്‌ടോബര്‍ ഏഴിന് പുന്നയൂര്‍ക്കുളത്ത് ജനിച്ച നാലപ്പാട്ട് നാരായണമേനോന്‍ നവോത്ഥാന കേരളത്തിന്റെ നിര്‍മ്മിതിക്ക് ആക്കംകൂട്ടിയ മഹത് വ്യക്തിയാണ്. വിശ്വസാഹിത്യം മലയാളിക്ക് പരിചയപ്പെടുത്തിയ മഹാനായ വിവര്‍ത്തകനാണ് നാലപ്പാട്ട്. പത്താം ക്ലാസ് പൂര്‍ത്തിയാക്കാതെ വിദ്യാഭ്യാസം നിര്‍ത്തിയ നാരായണമേനോന്‍ പിന്നീട് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കി. ആ ഭാഷാ സ്‌നേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ കൃതികള്‍ വായിക്കാനും അവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും പ്രേരകമായി.

ഇംഗ്ലീഷ് സാഹിത്യപ്രേമം അദ്ദേഹത്തെ നിരീശ്വരവാദത്തിലേക്ക് നയിച്ചു. പിന്നീട് സ്വാമി വിവേകാനന്ദന്റെ സാഹിത്യങ്ങള്‍ വായിച്ച് തീര്‍ന്നപ്പോള്‍ നിരീശ്വരവാദം ഉപേക്ഷിച്ച് ഭാരതീയ തത്ത്വചിന്താപന്ഥാവിലേക്ക് തിരിഞ്ഞു. 27-ാം വയസ്സില്‍ സന്ന്യാസം സ്വീകരിക്കാന്‍ അല്‍മോറയിലേക്ക് യാത്രതിരിച്ച നാരായണമേനോന്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു. 1920ല്‍ കാളിപുറത്ത് മാധവി അമ്മയുമായുള്ള വിവാഹം നടന്നു. ആദ്യ പ്രസവത്തില്‍ തന്നെ അവര്‍ അന്തരിച്ചു. ആ വിയോഗം കടുത്ത മാനസിക സമ്മര്‍ദ്ദം നാലപ്പാട്ടിന് നല്‍കി. അദ്ദേഹത്തിന്റെ രചനകളിലെ ഏറ്റവും പ്രസിദ്ധമായ ‘കണ്ണുനീര്‍ത്തുള്ളി’ എന്ന കാവ്യം ഈ കാലഘട്ടത്തില്‍ രചിച്ചതാണ്.

മഹാകവി വള്ളത്തോളിന്റെ സാമീപ്യം നാലപ്പാടന്റെ കവിതയേയും ജീവിതത്തേയും ശക്തമായി സ്വാധീനിച്ചിരുന്നു. വടക്കാഞ്ചേരിക്കടുത്ത് വള്ളത്തോള്‍ നടത്തിയിരുന്ന ‘കലാസ്ഥാപനം’ എന്ന പ്രസ്സില്‍ ഇടക്കാലത്ത് നാരായണമേനോന്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്ടര്‍ യുഗോയുടെ ‘പാവങ്ങള്‍’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാളിയെ ലോകസാഹിത്യത്തിന്റെ നഭോമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകലായിരുന്നു അത്.

നാലപ്പാടന്റെ രചനകളില്‍ ഏറ്റവും മഹത്തായ, ആര്‍ഷജ്ഞാനം, 1950 കാലത്താണ് എഴുതാന്‍ ആരംഭിച്ചത്. നാലപ്പാടന്റെ മരുമകളും പ്രസിദ്ധ കവയിത്രിയുമായ ബാലാമണി അമ്മ എഴുതിയ, ആര്‍ഷജ്ഞാനത്തിന്റെ മുഖവുരയില്‍ നാലപ്പാടന്‍ അനുഭവിച്ച വിഷമതകളെക്കുറിച്ച് പറയുന്നുണ്ട്. ശാരീരിക അസ്വസ്ഥത ഏറിയ സമയത്ത് ഒരിക്കല്‍ നാലപ്പാടന്‍ പറഞ്ഞുവത്രെ- ”ഇപ്പോള്‍ ഇത് എഴുതിയില്ലെങ്കില്‍ പിന്നീട് സാധിക്കുകയില്ല.” ഒരു ഋഷിയുടെ കടമ നിര്‍വഹിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ”ഈ പുസ്തകം എഴുതിയില്ലെങ്കില്‍ ലോകത്തിന് കാര്യമായ നഷ്ടമൊന്നും സംഭവിക്കില്ല, പക്ഷേ, എഴുത്തുകാരനെ സംബന്ധിച്ച് താന്‍ സ്വപ്‌നം കണ്ട കൃതിക്ക് രൂപകൊടുക്കാന്‍ കഴിയാതെ പോകുന്നത് നഷ്ടമാണെന്നും” നാലപ്പാടന്‍ പറഞ്ഞതായി ബാലാമണിയമ്മ സൂചിപ്പിക്കുന്നു.

1937ല്‍ പുറത്തിറങ്ങിയ ‘രതിസാമ്രാജ്യം’ ഭാരതീയ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തില്‍ നിന്നും സ്വാംശീകരിച്ച വിലപ്പെട്ട സംഭാവനയാണ്. ശ്രീബുദ്ധനെക്കുറിച്ച് അര്‍ണോള്‍ഡ് രചിച്ച ‘ലൈറ്റ് ഓഫ് ഏഷ്യ’ പൗരസ്ത്യദീപം എന്ന പേരില്‍ അദ്ദേഹം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. നാലപ്പാട് തറവാടിന്റെ പൂമുഖമായിരുന്നു അദ്ദേഹത്തിന്റെ സര്‍വകലാശാല. നാലപ്പാട് തറവാടിന്റെ പൂമുഖത്തുനിന്നും പഠിച്ചതും അറിഞ്ഞതും അറിയാന്‍ ആഗ്രഹിച്ചതും ഒരു മടിയുമില്ലാതെ ലോകത്തോട് വിളിച്ചുപറയാന്‍ ആ കവി തയ്യാറായി. ഹിപ്പ്‌നോട്ടിസം പഠിച്ച അദ്ദേഹം ഇടയ്‌ക്ക് ബുദ്ധമതം, യുക്തിവാദം, തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആദര്‍ശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഭാരതീയ ചിന്തതന്നെയാണ് നാലപ്പാടന് എന്നും തുണയായത്. വി.ടിക്കും ഇടശ്ശേരിക്കുമൊപ്പം നാലപ്പാട് പൂമുഖത്തിരുന്ന് സംവദിക്കുമ്പോള്‍ കവി പറഞ്ഞ വാക്കുകള്‍ അക്കിത്തം ഇങ്ങനെ കുറിക്കുന്നു.

”ഇന്ത്യയിലെ ഹ്യൂമനിസം ഊന്നി നില്‍ക്കുന്നത് നീതിയിന്മേലല്ല, ധര്‍മ്മത്തിന്മേലാണ്. നീതി എന്ന് എഴുതുന്നിടത്തെല്ലാം ധര്‍മ്മം എന്നാക്കണം. എന്താണ് കാരണമെന്നുവച്ചാല്‍, നീതി എന്ന വാക്കിന് മുതലാളിയെ മാത്രമേ ബന്ധിപ്പിക്കാന്‍ കഴിയുള്ളൂ. ധര്‍മ്മം എന്ന വാക്കിന് മുതലാളിയെയും തൊഴിലാളിയെയും ഒരേസമയം ബന്ധിപ്പിക്കാന്‍ കഴിയുന്നു. ഈ ബന്ധനത്തിലൂടെ മാത്രമേ മനുഷ്യസ്‌നേഹം എന്ന ആശയം സാര്‍വത്രികമായി തീരുകയുള്ളൂ. നീതി കീഴ്‌പ്പോട്ടു മാത്രമേ ഒഴുകുകയുള്ളൂ. ധര്‍മ്മം കീഴ്‌പ്പോട്ട് എന്നപോലെ മേല്‍പ്പോട്ടും ഒഴുകുന്നു.” 50 വയസ്സ് പിന്നിട്ടപ്പോഴേക്കും നാലപ്പാടന്‍ രോഗബാധിതനായി കഴിഞ്ഞിരുന്നു. കണ്ണുനീര്‍ത്തുള്ളി, ചക്രവാളം, ദൈവത്തിന്റെ ഓട്ടന്‍തുള്ളല്‍, പുളകാങ്കുരം, പുകയില മാഹാത്മ്യം, ലോകം, സുലോചന തുടങ്ങിയ കവിതകളും ആര്‍ഷജ്ഞാനം, ഗുരുസന്നിധി, ദയാനന്ദസരസ്വതി, വാത്മീകി പ്രശ്‌നം, വള്ളത്തോള്‍ നാരായണമേനോന്‍, നിമിത്തശാസ്ത്രം, രതിസാമ്രാജ്യം, പാവങ്ങള്‍, പൗരസ്ത്യദീപം തുടങ്ങിയ കൃതികളും സാപത്‌ന്യം, വേശു അമ്മയുടെ വിശറി തുടങ്ങിയ നാടകങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു.

നാലപ്പാട്ട് പൂമുഖം മലയാളത്തിന് സംഭാവന ചെയ്തത് നാരായണമേനോനെ മാത്രമല്ല. പത്മഭൂഷണ്‍ ലഭിച്ച മഹാകവി ബാലാമണിയമ്മയും, ലോകസാഹിത്യത്തിലെ അനിഷേധ്യസാന്നിദ്ധ്യമായ കമലാദാസും (മാധവിക്കുട്ടി), നാലപ്പാട്ട് അമ്മിണി അമ്മയും ഡോ. സുവര്‍ണ നാലപ്പാട്ടും നാലപ്പാട്ട് സുലോചനയും മലയാളത്തിന് കിട്ടിയ വരദാനങ്ങളാണ്. സാളഗ്രാമ പ്രതിഷ്ഠയുള്ള മച്ചകവും നീര്‍മാതളം പൂക്കുന്ന നാലപ്പാട്ട് കാവും ഇന്ന് അക്ഷരവിരോധികളുടെ കൈകളിലാണ്.

1954ല്‍ ആ ഋഷികവി മനുഷ്യലോകത്തുനിന്നും വിടപറഞ്ഞു. ഋഷി അല്ലാത്തവന്‍ കവിയല്ല എന്ന കവിമൊഴി ഒരിക്കലും മറക്കാതിരുന്ന നാലപ്പാടന്റെ പീഠം, കാലം ചെല്ലും തോറും കൂടുതല്‍ ഉറയ്‌ക്കുകയേ ഉള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.