കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജനനി ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ചികിത്സയില്‍ ഇരുന്നൂറാമത്തെ കുഞ്ഞു പിറന്നു. 23നായിരുന്നു ഇരുനൂറാമത്തെ കുഞ്ഞിന്റെ പിറവി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന വന്ധ്യതാ നിവാരണ ക്ലിനിക്ക് ഇപ്പോള്‍ നൂറു കണക്കിനാളുകളുടെ പ്രതീക്ഷാ കേന്ദ്രമാണ്. ഇവിടെ ചികിത്സയ്‌ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദമ്പതികള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ഇരുനൂറാമത്തെ കുഞ്ഞിന്റെ ജനനം ജനനിയില്‍ വെച്ച് ഇന്ന് ഉച്ചക്ക് 12.30 ന് ലളിതമായി ആഘോഷിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന ചടങ്ങില്‍ ഇരുനൂറാമത്തെ കുഞ്ഞിന് സമ്മാനങ്ങള്‍ നല്‍കുകയും ജനനിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്യും. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, ആരോഗ്യ സ്റ്റാന്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജയബാലന്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, ജനനി വന്ധ്യതാ നിവാരണ ക്ലിനിക്കിലെ ഡോക്ടര്‍മാരും ജീവനക്കാരും, ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാരുടെ പ്രതിനിധികള്‍, ജില്ലാ ആശുപത്രി വികസനസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
















