കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അപായപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പോലീസില്‍ പരാതി നല്‍കി.
വ്യാഴാഴ്ച രാത്രി 8ന് കൈരളി ചാനലിലെ ചര്‍ച്ചയില്‍, കേന്ദ്രമന്ത്രി കണ്ണന്താനത്തെ മുഖ്യമന്ത്രി കെട്ടിപ്പിടിക്കുകയല്ല വേണ്ടിയിരുന്നതെന്നും മറിച്ച് റ്റി.പി ചന്ദ്രശേഖരനോട് സ്വീകരിച്ച സമീപനം കാട്ടണമായിരുന്നുമെന്നും വര്‍ഗ്ഗ ശത്രുവിനോട് എന്ന പോലെ പെരുമാറണമെന്നും ശരത്ചന്ദ്രപ്രസാദ് പറഞ്ഞത്.
ഇത് പരസ്യമായി കൊലവിളി നടത്തുന്നതിന് തുല്യമാണ്. കേന്ദ്രമന്ത്രിയെ വര്‍ഗ്ഗ ശത്രുവായി കാണണമെന്ന് പറഞ്ഞത് ഭരണഘടനാ വിരുദ്ധവുമാണ്. കേന്ദ്രമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം, കൊലവിളി ഇക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിവൈഎസ്പിക്ക് പരാതി നല്‍കിയതായി എന്‍.ഹരി അറിയിച്ചു.
















