കോട്ടയം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചതിനെ ഹിന്ദുഐക്യവേദി സംസ്ഥാനസമിതി സ്വാഗതം ചെയ്തു.
ശ്രീകോവില്‍ പ്രവേശനം സാധ്യമാക്കാന്‍ കഴിയുന്ന സുപ്രധാന തീരുമാനമാണ് ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡ് കൈക്കൊണ്ടത്.
1987 ആഗസ്റ്റ് 26 ന് പറവൂര്‍ ചേന്ദമംഗലം പാലിയം എന്ന സ്ഥലത്ത് ആചാര്യന്മാരും, താന്ത്രികപ്രമുഖരും, വൈദികശ്രേഷ്ഠമാരും, പൂഞ്ഞാര്‍, കൊച്ചി, തിരുവിതാംകൂര്‍ രാജപ്രതിനിധികളും ഒന്നിച്ചുചേര്‍ന്ന് നടത്തിയ പാലിയം വിളംബരം എന്ന പേരില്‍ പ്രസിദ്ധമായ വിളംബരത്തിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ ഗുരുതരമായ കാലവിളംബരമാണ് വരുത്തിയതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിന്ദു പറഞ്ഞു.
സംസ്‌കാരകര്‍മ്മങ്ങള്‍ക്കും, പൂജാകാര്യങ്ങള്‍ക്കും ജനനം ഉപാധിയല്ലെന്നും, കര്‍മ്മങ്ങളെ കൊണ്ട് ബ്രാഹ്മണ്യം ആര്‍ക്കും നേടാമെന്നും അത്തരത്തില്‍ ബ്രാഹ്മണ്യം നേടിയവര്‍ക്കും ക്ഷേത്രപൗരോഹിത്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് പാലിയം വിളംബരത്തിന്റെ പ്രധാന പ്രഖ്യാപനം.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമം നേടുന്ന ശാന്തിമാരെ സമുദായ സംഘടനകളുടേയും ഭക്തജനങ്ങളുടേയും നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കുമെന്നും ഇ. എസ്. ബിജു പറഞ്ഞു.
















