ബാഗ്ദാദ്: ഇറാക്കിലെ ഹവിജ നഗരത്തെ ഐഎസില്‍ നിന്ന് മോചിപ്പിച്ച് ഇറാക്ക് സൈന്യം. 2014ല്‍ ഐഎസിന്റെ നിയന്ത്രണത്തിലായ ഹവിജ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21 മുതല്‍ ഇറാക്ക് സൈനിക നീക്കങ്ങള്‍ തുടങ്ങിയിരുന്നു.
വടക്കന്‍ ഇറാക്കില്‍ ഐഎസിന്റെ പിടിയുള്ള അവസാന നഗരമാണ് ഹവിജ. സൈന്യവും ഭീകരരും തമ്മിലുള്ള പോരാട്ടം ആരംഭിച്ചശേഷം 12,500 ലധികം ആളുകള്‍ ഇവിടെനിന്നും രക്ഷപ്പെട്ടു. 78,000 ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്ക്.
















