തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്കായി പുനരധിവാസ പാക്കേജ് വേണമെന്ന് പൊലീസ്. ഇതേ തുടര്‍ന്ന് കീഴടങ്ങല്‍ നയം തയ്യാറാകുന്നു.ഇതു സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ഡിജിപി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.
കീഴടങ്ങുന്നവര്‍ക്ക് പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആണ് റിപ്പോര്‍ട്ടില്‍ പരിഗണിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി ഗൗരവകരമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
















