കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ രഹസ്യമൊഴി. കേസിലെ ഏഴാം പ്രതി ചാര്‍ളിയാണ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ക്വട്ടേഷനെന്ന് സുനില്‍കുമാര്‍ പറഞ്ഞതായി ചാര്‍ളി മൊഴി നല്‍കി.
നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികള്‍ ഫോണില്‍ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു. പിടിയിലായപ്പോള്‍ തന്നെ അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവഗണിച്ചുവെന്നും മൊഴിയിലുണ്ട്.
നടിയെ ആക്രമിച്ചതിനു തൊട്ടടുത്ത ദിവസമാണ് മുഖ്യപ്രതി സുനില്‍കുമാറും ഗിരീഷും തന്റെ വീട്ടില്‍ താമസിക്കുവാന്‍ വന്നത്. നടിയെ ആക്രമിച്ചതിനു മൂന്നാം ദിവസമാണ് ക്വട്ടേഷന്‍ കാര്യം സുനികുമാര്‍ പറഞ്ഞത്. പിന്നീട് അവര്‍ കേസിനെ കുറിച്ച് തന്നോട് പറഞ്ഞതായും ചാര്‍ളി മൊഴിനല്‍കി.
സുനിയോടും സുഹൃത്തിനോടും വീട്ടില്‍ നിന്നു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഇവര്‍ ഒരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ടുവെന്നും ചാര്‍ലി മൊഴി നല്‍കി.
എന്നാല്‍ കേസിലെ ഏഴാം പ്രതിയായ ചാര്‍ളി മാപ്പുസാക്ഷിയാകും.
















