സ്‌റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനവും മൂന്നു പേര്‍ പങ്കിട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസെയ്ന്‍ സര്‍വ്വകലാശാലയിലെ ജാക്കസ് ഡ്യൂബോഷെ, അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ജോക്കിം ഫ്രാങ്ക്, ബ്രിട്ടനിലെ എംആര്‍സി മോളിക്യുലര്‍ ബയോളജി ലാബിലെ റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണ് ജേതാക്കള്‍.
അതിശീത പദാര്‍ഥങ്ങളിലെ ജൈവ തന്മാത്രകളുടെ ഘടന കണ്ടെത്താനുള്ള ക്രയോ ഇലക്‌ട്രോണ്‍ സൂക്ഷ്മദര്‍ശിനി വികസിപ്പിച്ചതാണ് ഇവരെ സമ്മാനത്തിന് അര്‍ഹരാക്കിയതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു.
വൈദ്യശാസ്ത്രം, ഊര്‍ജ്ജതന്ത്രം എന്നിവയ്‌ക്കുള്ള പുരസ്‌കാരങ്ങളും മൂന്നു പേര്‍ പങ്കിടുകയായിരുന്നു. ജൈവതന്മാത്രകളുടെ ഘടനയുടെ ചിത്രം ഉയര്‍ന്ന റസല്യൂഷനില്‍ ലഭ്യമാക്കുന്ന ശീത സൂക്ഷ്മദര്‍ശിനിയാണ് ഇവര്‍ വികസിപ്പിച്ചത്. ഔഷധ വികസനത്തിന് ഇത് വലിയ സഹായമാകും.
















