Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മുസ്ലിംലീഗിന്റെ രക്ഷയ്‌ക്ക് സിപിഎം രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 08:46 pm IST
inVicharam

കേരളത്തില്‍ വരാനിരിക്കുന്ന രാഷ്‌ട്രീയ മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സുപ്രധാനമായ സൂചനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുതിയ വെളിപ്പെടുത്തലില്‍ ഉള്ളത്. മുസ്ലിംലീഗ് സ്വതന്ത്രമായ നിലപാടെടുത്ത് പുറത്തുവരണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അടിമത്തത്തിന്‍ കീഴില്‍ മുസ്ലിംലീഗിന് രക്ഷപ്പെടാനാവില്ലെന്ന ഉപദേശവും സിപിഎം സെക്രട്ടറി ലീഗിന് നല്‍കുന്നുണ്ട്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം മനസ്സിനെ സ്വാധീനിക്കാനും കുറച്ച് വോട്ടുകള്‍ നേടാനുമുള്ള അടവുനയം മാത്രമല്ല കോടിയേരിയുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.

അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഭാവി അനിശ്ചിതത്വത്തിലാണെന്നത് കേരളരാഷ്‌ട്രീയത്തെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. യുഡിഎഫില്‍നിന്ന് മുസ്ലിംലീഗിനെ അടര്‍ത്തിമാറ്റി സിപിഎമ്മിനൊപ്പം നിര്‍ത്തണമെന്ന ആഗ്രഹം പച്ചയായി വെളിപ്പെടുത്തുകയാണ് സിപിഎം. വര്‍ഗീയതക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഇത്. മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയെ വളര്‍ത്തിയതിന്റെ പാപത്തില്‍നിന്ന് സിപിഎമ്മിന് രക്ഷപ്പെടാനാവില്ല. 1967ലെ മുന്നണി മന്ത്രിസഭയില്‍ മുസ്ലിംലീഗിനെ ആദരിച്ചിരുത്തിയ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ചത്ത കുതിരയെന്ന് വിശേഷിക്കപ്പെട്ട മുസ്ലിംലീഗിന് രാഷ്‌ട്രീയമാന്യത നല്‍കുകയാണ് സിപിഎം ചെയ്തത്.

ന്യൂനപക്ഷ വര്‍ഗീയതയെ വളര്‍ത്തുക എന്നതിനേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സിപിഎം നിലപാടുകള്‍ സൃഷ്ടിച്ചത്. ഭൂരിപക്ഷ ഹിന്ദുസമൂഹവും ബിജെപിയും നീതിന്യായ നിയമ-നിര്‍വഹണ വ്യവസ്ഥകളും മുസ്ലിം ന്യൂനപക്ഷത്തിനെതിരാണെന്ന വ്യാജപ്രചാരണം നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച മുസ്ലിം മതമൗലികവാദ-ഭീകര സംഘടനകളുടെ നാവായി മാറുകയായിരുന്നു സിപിഎം. മുസ്ലിംസമൂഹം അരക്ഷിതരാണെന്ന മിഥ്യാധാരണ വളര്‍ത്തി വലുതാക്കാന്‍ ആസൂത്രിതമായ പ്രചാരണങ്ങളാണ് ഒരുവിഭാഗം മാധ്യമങ്ങളെയും ഇടതു സഹയാത്രികരായ എഴുത്തുകാരെയും കൂട്ടുപിടിച്ച് സിപിഎം നടത്തിയത്. ഇതിന്റെ അടുത്തഘട്ടമാണ് മുസ്ലിംലീഗിനെച്ചൊല്ലിയുള്ള പാര്‍ട്ടി സെക്രട്ടറിയുടെ വിലാപം. മുസ്ലിംലീഗിനെ രക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് തങ്ങളെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നു.

കേരളത്തില്‍ വളര്‍ന്നുവരുന്ന ദേശീയ ശക്തികളുടെ പുതിയ മുന്നേറ്റത്തില്‍ തങ്ങള്‍ക്ക് ഇനിയും ദുര്‍ബ്ബല മുന്നണിയായി പിടിച്ചുനില്‍ക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് സിപിഎമ്മിനെ ആശങ്കയിലാഴ്‌ത്തുന്നത്. പുതിയ രാഷ്‌ട്രീയധ്രുവീകരണം സൃഷ്ടിച്ച്, മുസ്ലിംലീഗിന്റെ സംഘടിത വോട്ടുബാങ്കിന്റെ ബലത്തില്‍ നിലനില്‍ക്കാമെന്ന വ്യാമോഹമാണ് പാര്‍ട്ടി സെക്രട്ടറിയുടെ പുതിയ ഏറ്റുപറച്ചിലിലുള്ളത്. രഹസ്യമായും പരോക്ഷമായും മുസ്ലിം വര്‍ഗീയതയുടെ ഉപയോഗവും ഉപകാരവും തരപ്പെടുത്തിയ അടവുതന്ത്രം പുതിയ കൂട്ടുകെട്ടിലേക്ക് നീങ്ങുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍, വിശേഷിച്ച് മലബാറില്‍, തങ്ങളുടെ നിരവധി രക്തസാക്ഷികളുടെ രക്തക്കറ പുരണ്ടതാണ് മുസ്ലിംലീഗിന്റെ ഹരിതപതാകയെന്ന സത്യംപോലും തിരിച്ചറിയാനാവാതെ പാവപ്പെട്ട പാര്‍ട്ടി അണികളെ വഞ്ചിക്കുകയാണ് സിപിഎം നേതൃത്വം.

കേരളം ചുവപ്പ്-ജിഹാദി ഭീകരതയുടെ പിടിയിലാണെന്ന മുന്നറിയിപ്പിന് അടിവരയിടുന്നതാണ് സിപിഎമ്മിന്റെ പുതിയ വെളിപ്പെടുത്തല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും മുസ്ലിംലീഗിന്റെയും പിന്തുണ പല ഘട്ടങ്ങളിലായി സ്വീകരിച്ച രാഷ്‌ട്രീയ നേതൃത്വത്തിന് പുതിയ നിലപാടെടുക്കുന്നതില്‍ അല്‍പംപോലും ജാള്യത തോന്നേണ്ടതില്ല. മുങ്ങാന്‍പോകുന്ന മുന്നണിയില്‍നിന്ന് മുസ്ലിംലീഗിനെ രക്ഷിക്കുകയാണെന്ന പ്രതീതി ജനിപ്പിച്ച് തകരാന്‍ പോകുന്ന സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാമെന്ന വ്യാമോഹമാണ് കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹത്തിനു പിന്നില്‍. സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ദേശീയധാരക്ക് സമാന്തരമായി സാമ്രാജ്യത്വ വൈദേശിക ശക്തികള്‍ക്ക് പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുടെ സ്വാഭാവികമായ കൂട്ടുകെട്ടിലേക്കാണ് കോടിയേരി വിരല്‍ചൂണ്ടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Lifestyle

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

Kerala

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.