തിരുവനന്തപുരം: അതിര്‍ത്തി ഗ്രാമമായ പളുകലില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മല്‍ കൃഷ്ണ നിധി എന്ന ധനകാര്യസ്ഥാപനം അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തമിഴ്‌നാട് ഡിജിപിക്ക് കത്തയച്ചു.
ഇതു സംബന്ധിച്ച് തമിഴ്‌നാട് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. തമിഴ്‌നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന് ആവശ്യമായ സഹായവും പിന്തുണയും നല്‍കുന്നതിന് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തെ സഹായിക്കുന്നതിന് ഇവരുടെ സേവനവും പിന്തുണയും പൂര്‍ണമായും ലഭ്യമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് വ്യക്തിപരമായി മുന്‍കൈയെടുക്കണമെന്ന് ബെഹ്‌റ കത്തില്‍ അഭ്യര്‍ഥിക്കുന്നു.
















