മുംബൈ: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരെ താനെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയില്‍നിന്നുളള കര്‍ഷകരായ നിലേഷ് (25), അജിങ്ക്യ(25) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പുകള്‍ക്ക് പത്ത് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
നാല്‍പ്പത് സെന്റീമീറ്റര്‍ നീളമുള്ള ഒരുകൊമ്പില്‍ ആഫ്രിക്കന്‍ യുവതിയുടെ ചിത്രം കൊത്തിയിട്ടുണ്ട്. രണ്ടാമത്തെക്കൊമ്പിന് 38 സെന്റീമീറ്റര്‍ നീളമുണ്ട്. ഇതില്‍ ചിത്രപ്പണികള്‍ ഇല്ല.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
















