പാരീസ്: ഭീകരത നേരിടാന്‍ കടുത്ത നിയമങ്ങളുമായി ഫ്രഞ്ച് സര്‍ക്കാര്‍. പുതിയ ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കി. മനുഷ്യാവകാശ സംഘടനകളുടെയും ചില പ്രതിപക്ഷകക്ഷികളുടെയും എതിര്‍പ്പ് തള്ളിയാണ് നടപടി. പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ 415 പേര്‍ പിന്തുണച്ചപ്പോള്‍, 127 പേര്‍ എതിര്‍ത്തു.
നിയമം പ്രാബല്യത്തിലായാല്‍ ആഭ്യന്തര മന്ത്രാലയത്തിന് കൂടുതല്‍ അധികാരം കൈവരും. ജഡ്ജിയുടെ അനുമതിയോടെ രാജ്യത്ത് സുരക്ഷാ മേഖലകള്‍ പ്രഖ്യാപിക്കാം. ഇവിടങ്ങളില്‍ ജനങ്ങളുടെ സഞ്ചാരം, ഗതാഗതം നിയന്ത്രിക്കും. വ്യക്തികളുടെ സ്ഥലങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പരിശോധന നടത്താനുമാകും. ആരാധാനാലയങ്ങള്‍ അടച്ചിടാനും നിയമം സര്‍ക്കാരിന് അനുമതി നല്‍കുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ഇതു നടപ്പാക്കാം.
നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാര്‍ഡ് കൊള്ളൊബ് തള്ളി. ആരും സുരക്ഷിതരല്ലെന്നും രാജ്യം യുദ്ധത്തിന്റെ അവസ്ഥയിലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യതയെ ബാധിക്കുമെന്നു പറഞ്ഞാണ് മനുഷ്യാവകാശ സംഘടനകള്‍ നിയമത്തെ എതിര്‍ക്കുന്നത്.
















