ന്യൂദല്‍ഹി: ബംഗ്ളാദേശിലെ 18 വന്‍ പദ്ധതികള്‍ക്ക് ഇന്ത്യ വായ്പ നല്‍കും. ഇവ നിര്‍മ്മിക്കാന്‍ 29,000 കോടി രൂപ നല്കാന് ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ കരാറായി. വൈദ്യുതി, റെയില്‍വേ, റോഡുകള്‍, തുറമുഖങ്ങള്‍ എന്നിവ പണിയാനും വികസിപ്പിക്കാനുമാണ് തുക നല്‍കുക.ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബംഗ്ളാദേശ് ധനമന്ത്രി എഎംഎ മുഹിത് എന്നിവരുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടു.
പ്രതിവര്‍ഷം ഒരു ശതമാനമാണ് പലിശ. 20 വര്‍ഷം കൊണ്ട് വായ്പ അടച്ചുതീര്‍ക്കും. വായ്പക്കാര്യത്തില്‍ ബംഗ്ളാ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭാരത സന്ദര്‍ശനത്തിനിടെയാണ് തീരുമാനമായത്. ജെയ്റ്റ്ലിയുടെ ബംഗ്ളാദേശ് സന്ദര്‍ശനത്തില്‍ അന്തിമ തീരുമാനവുമായി.
കരാര്‍ പ്രകാരം, ബംഗ്ളാദേശിന് വേണ്ടിവരുന്ന സേവനം, ചരക്ക് തുടങ്ങിയവയുടെ 75 ശതമാനവും ഇന്ത്യയില്‍ നിന്ന് നേടണം.
















