ലണ്ടന്‍: മ്യാന്മര് നേതാവ് ആങ് സാന്‍ സ്യൂചിക്ക് ഓക്സ്ഫഡ് നല്കിയ ബഹുമതി പിന്‍വലിക്കാന്‍ തീരുമാനം. സ്യൂചിയുടെ ജനാധിപത്യ പോരാട്ടങ്ങള്‍ മാനിച്ച് ഓക്സ്ഫഡ് സിറ്റി കൗണ്‍സില്‍ 1997ല്‍ സമ്മാനിച്ച ‘ഫ്രീഡം ഓഫ് ഓക്സ്ഫഡ്’ ആണ് തിരിച്ചെടുക്കുന്നത്.
രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ സ്യൂചിക്കെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഓക്സ്ഫര്‍ഡ് സിറ്റി കൗണ്‍സിലിന്റെ നടപടി. നവംബര്‍ 27ന് ബഹുമതി പിന്‍വലിച്ച തീരുമാനം പ്രാബല്യത്തില്‍വരും.
















