ബീജിങ്: ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ചൈനീസ് കളിമണ്‍പാത്രം ലേലത്തില്‍ വിറ്റു. 37.7 ദശലക്ഷം ഡോളറിന്(247 കോടി രൂപ). റെക്കാര്‍ഡ് തുകയാണിത്. ആരാണ് ലേലം കൊണ്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ബ്രഷും മറ്റു ചെറിയ വീട്ടുപകരണങ്ങളും കഴുകാന്‍ ഉപയോഗിച്ചിരുന്ന പാത്രമാണിത്. ചൈനയിലെ സോങ് ഭരണകാലത്തെ പാത്രമാണിതെന്ന് കരുതുന്നു. 960നും 1127നും ഇടയ്‌ക്ക് ഉപയോഗിച്ചിരുന്ന പാത്രമാണിത്.
13 സെന്റീമീറ്റര്‍ വ്യാസമുള്ള തിളങ്ങുന്ന ഇളം നീലപ്പാത്രം ലേലം പുതിയ റെക്കോര്‍ഡാണ് കുറിച്ചത്. 2014ല്‍ 1465ലെ ചെങ്കുവ കാലഘട്ടത്തിലെ കളിമണ്‍ കപ്പ് 36.5 ദശലക്ഷം ഡോളറിന് വിറ്റതായിരുന്നു മുന്‍ റെക്കോര്‍ഡ്.
















