മുഹമ്മ: ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്നതിനും മലയാളം പഠിപ്പിക്കുന്നതിനുമായുള്ള ‘ചങ്ങാതി’ക്ക് മണ്ണഞ്ചേരി പഞ്ചായത്തില്‍ ഇന്ന് തുടക്കമാകും.
പെരുമ്പാവൂര്‍ നഗരസഭയിലാണ് പദ്ധതി ആദ്യം തുടങ്ങിയത്. ജില്ലയില്‍ മണ്ണഞ്ചേരി പഞ്ചായത്തിലാണ് ഈ പരിപാടി ആദ്യമായി നടപ്പാക്കുന്നത്. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും സര്‍വ്വേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തി വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍പ്പെടുത്തും.
‘ഹമാരി മലയാളം’ എന്നാണ് പാഠപുസ്തകത്തിന്റെ പേര്. ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് പഠന കേന്ദ്രങ്ങള്‍ നിശ്ചയിക്കും. നവംബറില്‍ ആരംഭിക്കുന്ന ക്‌ളാസ്സിന് 4മാസമാണ് കാലാവധി.
രാവിലെ പത്തിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി റ്റി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അദ്ധ്യക്ഷനാകും.
















