Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വികസന രാഷ്‌ട്രീയത്തിന്റെ മഹത്തായ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2017, 03:11 pm IST
inVicharam

വന്‍കിട പദ്ധതികളാണ് രാജ്യപുരോഗതിക്ക് ആവശ്യമെന്നുകണ്ടാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പഞ്ചവത്സര പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ഗാന്ധിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഇത് എതിരെന്ന് ആക്ഷേപമുണ്ടായെങ്കിലും സ്വതന്ത്രഭാരതത്തിന്റെ മുഖച്ഛായ മാറ്റിയ പല വന്‍കിട പദ്ധതികളും രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായി. ജവഹര്‍ലാല്‍ നെഹ്‌റു തന്നെ തറക്കല്ലിട്ട വന്‍ പദ്ധതികളിലൊന്നാണ് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. 56 വര്‍ഷം മുമ്പ് തറക്കല്ലിട്ട പദ്ധതി യാഥാര്‍ത്ഥ്യമാക്കി തുറന്നുകൊടുത്തത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അമേരിക്കയിലെ ഗ്രാന്റ് കൂളി ഡാം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ് യാഥാര്‍ത്ഥ്യമായത്. എതിര്‍പ്പും തിരിച്ചടികളും നിയമപോരാട്ടങ്ങളുമെല്ലാം തരണം ചെയ്താണ് അണക്കെട്ട് യാഥാര്‍ത്ഥ്യമായത്.

വിശ്വകര്‍മ്മദിനത്തില്‍ ഉദ്ഘാടനം ചെയ്ത സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്ത് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളുടെ ജനജീവിതത്തെ ഗുണപരമായി സ്വാധീനിക്കും. കുടിവെള്ളം, കൃഷി, വൈദ്യുതി എന്നിവയ്‌ക്ക് ഈ അണക്കെട്ട് പ്രയോജനകരമാകും.

സ്വതന്ത്രഭാരതം കൈവരിച്ച നേട്ടങ്ങളില്‍ അണക്കെട്ടുകളും ഉള്‍പ്പെടും. മികച്ച അണക്കെട്ടുകളുള്ള ലോക രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. നാലായിരത്തി മുന്നൂറിലധികം അണക്കെട്ടുകളാണ് രാജ്യത്തുള്ളത്. ഇതില്‍ പകുതിയിലേറെയും ഇരുപത് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചതാണ് എന്ന പ്രത്യേകതയുമുണ്ട്. നിരവധി അണക്കെട്ടുകള്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്.

പരിസ്ഥിതിയുടെയും ഒഴിപ്പിക്കലിന്റെയും പേരില്‍ പല അണക്കെട്ടുകളുടെയും നിര്‍മ്മാണം തടസ്സപ്പെട്ടിട്ടുമുണ്ട്. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരെയും തുടര്‍ച്ചയായ സമരങ്ങള്‍ നടന്നു. പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറിന്റെയും മറ്റും നേതൃത്വത്തില്‍ നടത്തി വന്ന സമരം ഉദ്ഘാടനദിവസമാണ് അവസാനിപ്പിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന് പ്രചരിപ്പിച്ച് കേരളത്തിലെ ചില രാഷ്‌ട്രീയ പാര്‍ട്ടികളും തത്പ്പര കക്ഷികളും പ്രക്ഷോഭത്തിനിറങ്ങിയതായിട്ടേ മേധയുടേത് ഉള്‍പ്പെടെയുള്ള എതിര്‍പ്പുകളെ കാണേണ്ടതുള്ളൂ.

1.2 കിലോമീറ്റര്‍ നീളവും 163 മീറ്റര്‍ ഉയരവുമുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ സംഭരണശേഷി 473 ലക്ഷം ഘനമീറ്ററാണ്. നര്‍മ്മദാ നദീതട വികസന പദ്ധതിയില്‍പ്പെടുന്ന ഈ പദ്ധതിയുടെ പ്രായോജകര്‍ രണ്ടു കോടിയിലേറെ ജനങ്ങളാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് ജലസേചനത്തിന് കനാലുകളിലൂടെ അണക്കെട്ടില്‍ നിന്ന് വെള്ളമെത്തിക്കാനാകും. ഗുജറാത്തില്‍ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് വലിയ കനാലുകള്‍ വഴിയും പൈപ്പ് ലൈന്‍ ശൃംഖല വഴിയും നര്‍മ്മദയിലെ വെള്ളമെത്തിക്കാന്‍ ഇനി കഴിയും.

10 ലക്ഷത്തോളം കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ വെള്ളവും വിവിധ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി നാലുകോടി പേര്‍ക്ക് കുടിവെള്ളവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജലമെത്തിക്കാന്‍ മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ ശ്രമങ്ങളില്‍ ഒന്നാണ് ഈ പദ്ധതി. 100 കോടി യൂണിറ്റ് ജലവൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനും ഈ പദ്ധതികൊണ്ട് സാധിക്കും. ഗുജറാത്തില്‍ മാത്രം 9,000 ഗ്രാമങ്ങളിലായി 18 ലക്ഷം ഹെക്ടര്‍ സ്ഥലം കൃഷിഭൂമിയായി മാറും.

സമരത്തിന്റെയും എതിര്‍പ്പിന്റെയും കോടതിനടപടികളുടെയും പേരില്‍ ഇഴഞ്ഞുനീങ്ങിയ പദ്ധതി നടപ്പിലാകുമെന്ന് ഉറപ്പായത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷമാണ്. തടസ്സങ്ങള്‍ നീക്കി നര്‍മ്മദാ കണ്‍ട്രോള്‍ അതോറിറ്റിയില്‍നിന്നും, സൂപ്രീം കോടതിയില്‍ നിന്നും സംഭരണശേഷി ഉയര്‍ത്താന്‍ അനുമതി വാങ്ങാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ ജൂണ്‍ 18നാണ് അണക്കെട്ടിന്റെ ഉയരം പൂര്‍ണ തോതില്‍ ഉയര്‍ത്താനും ആകെയുള്ള 30 ഗേറ്റുകളും തുറക്കാനും നര്‍മ്മദാ കണ്‍ട്രോള്‍ അതോറിറ്റി ഉത്തരവിട്ടത്.

2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ സൃഷ്ടിക്കാനുള്ള യത്‌നത്തിന്റെ ഭാഗമാണ് അണക്കെട്ടെന്നാണ് ഉദ്ഘാടനവേളയില്‍ നരേന്ദ്ര മോദി പറഞ്ഞത്. ജലവിഭവം ഇല്ലാത്തത് വികസനത്തിന് വലിയ തടസമാണെന്നും അതിന് മാറ്റം വരുത്താന്‍ നര്‍മ്മദാ അണക്കെട്ടിനു കഴിയുമെന്നും പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഇച്ഛാശക്തിയുണ്ടെങ്കില്‍ എതിര്‍പ്പുകളെ മറികടക്കാനും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനും ഭരണകൂടത്തിനു കഴിയുമെന്നതിന്റെ തെളിവാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട്. കോടതി വ്യവഹാരത്തിന്റെയും സമരങ്ങളുടെയും പേരില്‍ വികസനപദ്ധതികള്‍ക്ക് തുരങ്കം വയ്‌ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഇത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.