ഷിര്‍ദി: മഹാരാഷ്‌ട്രയിലെ ഷിര്‍ദിയില്‍ നിര്‍മിച്ച വിമാനത്താവളം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 10.30ന് ദല്‍ഹിയില്‍ രാഷ്‌ട്രപതിയുമായി നിന്ന് വന്നിറങ്ങിയതാണ് ആദ്യ വിമാനം. പിന്നീട് ഷിര്‍ദിയില്‍ നിന്നും മുംബൈയ്‌ക്കുള്ള വിമാനത്തിന്റെ ഫ്‌ളാഗ് ഓഫും രാഷ്‌ട്രപതി നിര്‍വ്വഹിച്ചു.
വിമാനങ്ങളുടെ സര്‍വീസ് ഇന്നാരംഭിക്കും. ഇതുസംബന്ധിച്ചുള്ള ഡയറക്ടറേറ്റ് ഓഫ് സിവില്‍ എവിയേഷന്റെ(ഡിജിസിഎ) അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. മുംബൈയില്‍ നിന്ന് 238 കിലോമീറ്റര്‍ ദൂരെയാണ് ഇത്. മഹാരാഷ്‌ട്ര എയര്‍പോര്‍ട് ഡവലപ്‌മെന്റ് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം.
















