ചിറ്റാഗോങ്ങ് : റോഹിങ്ക്യകള്‍ക്കുളള 62,000 പാക്കറ്റ് സഹായ ദ്രവ്യങ്ങളുമായി ഇന്ത്യന്‍ യുദ്ധ കപ്പലായ ഐഎന്‍എസ് ഗാരിയല്‍ ബംഗ്ലാദേശിലെത്തി. ഇന്നാണ് കപ്പല്‍ ബംഗ്ലാദേശിലെ ചിറ്റാഗോങ്ങില്‍ എത്തിയത്.
കഴിഞ്ഞ ആഴ്‌ച്ചയില്‍ 21,000 പാക്കറ്റ് സഹായ ദ്രവ്യങ്ങള്‍ ഐഎന്‍എസ് ഗാരിയല്‍ ബംഗ്ലാദേശില്‍ എത്തിച്ചിരുന്നു.
ഇതിലൂടെ ശക്തമായ സഹായമാണ് റോഹിങ്ക്യ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബംഗ്ലാദേശിന് നല്‍കുന്നത്.
മ്യാന്‍മാര്‍ സൈനിക നടപടിയെ ഭയന്ന് നിരവധി രോഹിങ്ക്യകളാണ് പലായനം ചെയ്ത് ബംഗ്ലദേശില്‍ അഭയം തേടിയിരിക്കുന്നത്.
















